എന്റെ കരിയർ സംരക്ഷിച്ചത് ലക്ഷ്മണ്‍: ഗാഗുലി
മുബൈയിൽ നടന്ന ആദ്യ ടെസ്റ്റിൽ പത്ത് വിക്കറിന് ഇന്ത്യ തോറ്റിരിക്കെയാണ് രണ്ടാം ടെസ്റ്റിൽ എെതിഹാസിക ഇന്നിംഗ്സുമായി ഇന്ത്യയെയും ഗാഗുലിയെയും ലക്ഷമൺ രക്ഷിക്കുന്നത്

ഓസ്ട്രേലിയക്കെതിരെ സ്വന്തം മണ്ണിൽ ലക്ഷ്മണിന്റെ 281 റണ്‍സിന്റെ ഐതിഹാസിക ഇന്നിംഗ്സില്ലായിരുന്നെങ്കില്‍ ഇന്ത്യന്‍ ക്യാപ്റ്റനായി ഒരുപക്ഷെ താനുണ്ടാവുമായിരുന്നില്ലെന്ന് മുൻ ഇന്ത്യൻ ക്യാപ്റ്റൻ
ഗാംഗുലി. ലക്ഷമണിന്റെ ആത്മകഥയായ '281 ആന്‍ഡ് ബിയോണ്ട് പുസ്തകത്തിന്റെ പ്രകാശനത്തിലാണ് ഗാഗുലി ഇങ്ങനെ പ്രതികരിച്ചത്.
ലക്ഷ്മണിന്റെ ഈ പുസ്തകത്തിന് 281 ആന്‍ഡ് ബിയോണ്ട് എന്നല്ലായിരുന്നു പേരിടേണ്ടിയിരുന്നത്. 281 ആന്‍ഡ് ബിയോണ്ട്, ആന്‍ഡ് സേവ്ഡ് സൗരവ് ഗാംഗുലിസ് കരിയര്‍ എന്നായിരുന്നു പേരിടേണ്ടിയിരുന്നതെന്നും ഗാംഗുലി പറഞ്ഞു. ഓസ്ട്രേലിയക്കെതിരെ നാട്ടില്‍ നടന്ന പരമ്പര തോറ്റിരുന്നെങ്കില്‍ ക്യാപ്റ്റന്‍ സ്ഥാനം തന്നെ നഷ്ടമാകുമായിരുന്നു. മുബൈയിൽ നടന്ന ആദ്യ ടെസ്റ്റിൽ പത്ത് വിക്കറിന് ഇന്ത്യ തോറ്റിരിക്കെയാണ് രണ്ടാം ടെസ്റ്റിൽ എെതിഹാസിക ഇന്നിംഗ്സുമായി ഇന്ത്യയെയും ഗാഗുലിയെയും ലക്ഷമൺ രക്ഷിക്കുന്നത്.
അവസാന ദിനത്തിലെ ചായക്കു ശേഷമാണ് ജയിക്കാനാവുമെന്ന് തോന്നി തുടങ്ങിയതെന്ന് ലക്ഷമണ്‍ പറയുന്നു. ഈ ജയം ഇന്ത്യൻ ക്രിക്കറ്റിനെ മാത്രമല്ല തനിക്ക് മുന്നോട്ടു പോകാൻ ഒരുപാട് തിരിച്ചറിവുകൾ നൽകിയെന്നും അദ്ദേഹം പറഞ്ഞു.
2003ലെ ലോകകപ്പില്‍ ഇന്ത്യൻ ടീമിൽ ഉൾപെടാനാവാത്തതാണ് എന്റെ ജീവിതത്തിലെ ഏറ്റവും വലിയ നഷ്ടമെന്ന് ലക്ഷമണ്‍ പറഞ്ഞു.
എന്നാൽ ലക്ഷ്മണിനെ ടീമിൽ ഉൾപ്പെടുത്താതെ പോയത് വലിയ വീഴ്ച്ചയായിരുന്നെന്ന് ഗാഗുലി പറഞ്ഞു. ലക്ഷ്മണിനെ ഏത് ടീമിലും ഉള്‍പ്പെടുത്താന്‍ ഞാന്‍ തയാറായിരുന്നു. പക്ഷെ അതെന്റെ ഭാഗത്തുനിന്നുവന്ന പിഴവാണ്. ഏത് ഫോർമാറ്റിലും കളിക്കാൻ കഴിയുന്ന കളിക്കാരനായ അദ്ദേഹം ടീമിലുണ്ടായിരുന്നെങ്കിൽ ടീം ശക്തമാകുമായിരുന്നു എന്നും ഗാഗുലി പറഞ്ഞു.
Adjust Story Font
16

