ഐ.സി.സി ടെസ്റ്റ് റാങ്കിങ്; നേട്ടമുണ്ടാക്കി നഥാന്‍ ലയോണ്‍
ഇന്ത്യന്‍ ബൗളര്‍മാരില്‍ ജസ്പ്രീത് ബുംറയാണ് നേട്ടമുണ്ടാക്കിയത്.

ഇന്ത്യക്കെതിരായ പരമ്പരയിലെ മികച്ച പ്രകടനത്തിന് പിന്നാലെ ഐ.സി.സി ടെസ്റ്റ് റാങ്കിങില്‍ നേട്ടമുണ്ടാക്കി ആസ്‌ട്രേലിയന്‍ താരങ്ങളായ നഥാന്‍ ലയോണും, ജോഷ് ഹേസല്‍വുഡും. പെര്‍ത്ത് ടെസ്റ്റില്‍ ആസ്ട്രലേിയ 146 റണ്‍സിന് വിജയിച്ച മത്സരത്തില്‍ എട്ട് വിക്കറ്റുമായി നിര്‍ണായക പ്രകടനമായിരുന്നു സ്പിന്നറായ നഥാന്‍ ലയോണിന്റേത്. പുതുക്കിയ റാങ്കിങ് പ്രകാരം ബൗളര്‍മാരില്‍ ഏഴാം സ്ഥാനമാണ് ലയോണിന്. ജോഷ് ഹേസല്‍വുഡ് ഒമ്പതാം സ്ഥാനത്തും എത്തി.
ഏഴ് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തിയാണ് ലയോണ്‍ ഏഴാം സ്ഥാനത്ത് എത്തിയത്. അതേസമയം രണ്ട് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തിയാണ് ജോഷ് ഹേസല്‍വുഡ് ഒമ്പതാം സ്ഥാനത്ത് എത്തുന്നത്. ഇന്ത്യന്‍ ബൗളര്‍മാരില്‍ ജസ്പ്രീത് ബുംറയാണ് നേട്ടമുണ്ടാക്കിയത്. രണ്ട് ഇന്നിങ്‌സിലുമായി അഞ്ച് വിക്കറ്റ് വീഴ്ത്തിയ ബുംറ അഞ്ച് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി 28ാം സ്ഥാനത്ത് എത്തി. ഷമി 21ാം റാങ്കിലെത്തി. പെര്‍ത്ത് ടെസ്റ്റില്‍ ഷമിക്ക് ആദ്യ ഇന്നിങ്‌സില്‍ വിക്കറ്റൊന്നും വീഴ്ത്താനയിരുന്നില്ല. എന്നാല്‍ രണ്ടാം ഇന്നിങ്‌സില്‍ ആറ് വിക്കറ്റ് വീഴ്ത്തി ശക്തമായി തിരിച്ചുവന്നിരുന്നു.
നിലവില്‍ ദക്ഷിണാഫ്രിക്കയുടെ കാഗിസോ റബാദയാണ് ടെസ്റ്റ് ബൗളര്‍മാരില്‍ ഒന്നാമന്‍. ഇംഗ്ലണ്ടിന്റെ ജയിംസ് ആന്‍ഡേഴ്‌സണ്‍ ദക്ഷിണാഫ്രിക്കയുടെ തന്നെ വെര്‍ലോണ്‍ ഫിലാന്‍ഡര്‍ എന്നിവരാണ് രണ്ടും മൂന്നും സ്ഥാനങ്ങളിലുള്ളവര്‍.
Adjust Story Font
16

