കിങ്‌സ് ഇലവനില്‍ തനിക്ക് സംഭവിച്ചത്? യുവരാജ് പറയുന്നു
അടിസ്ഥാന വിലയായ ഒരു കോടിക്കാണ് യുവരാജ് മുംബൈയിലെത്തുന്നത്

ആദ്യ ഘട്ടത്തില്‍ ആരും വിളിക്കാതിരുന്ന ഇന്ത്യയുടെ വെടിക്കെട്ട് താരം യുവരാജ് സിങിനെ ഏവരെയും അമ്പരപ്പിച്ചാണ് മുംബൈഇന്ത്യന്‍സ് സ്വന്തമാക്കിയത്. അടിസ്ഥാന വിലയായ ഒരു കോടിക്കാണ് യുവരാജ് മുംബൈയിലെത്തുന്നത്. മുംബൈയില്‍ കളിക്കുന്നതിനെപ്പറ്റിയും കഴിഞ്ഞ സീസണില്‍ പരാജയമായതിനെക്കുറിച്ചും സംസാരിക്കുകയാണ് താരം. മുംബൈ ഇന്ത്യന്‍സില്‍ തനിക്ക് തിളങ്ങാനാവുമെന്ന് താരം പ്രതീക്ഷ പ്രകടിപ്പിക്കുന്നു.

ഈ വര്‍ഷം കളിക്കാനായി ഒരു അവരത്തിന് കാത്തുനില്‍ക്കുകയാ യിരുന്നു, മുംബൈയിലൂടെ അത് സാധ്യമായതില്‍ സന്തോഷമുണ്ട്, ആകാശ് അംബാനി എന്നെക്കുറിച്ച് പറഞ്ഞ കാര്യങ്ങളില്‍ സന്തോഷമുണ്ടെന്നും ആത്മവിശ്വസം നല്‍കുന്ന കാര്യമാണെന്നും താരം വ്യക്തമാക്കുന്നു. കിങ്‌സ് ഇലവന്‍ പഞ്ചാബിലായിരുന്നു കഴിഞ്ഞ സീസണില്‍ യുവരാജ് കളിച്ചിരുന്നത്. 2018 ഐപിഎല്‍ എനിക്ക് നല്ല കാലമായിരുന്നില്ല, ഒരു പ്രത്യേക പൊസിഷനില്‍ ബാറ്റ് ചെയ്യാനാവാത്തത് തന്നെ ബാധിച്ചുവെന്നും താരം പറഞ്ഞു.
ഏതാനും മത്സരങ്ങളില്‍ വ്യത്യസ്ത പൊസിഷനിലാണ് ബാറ്റ് ചെയ്തത്, ഒരു പ്രത്യേക പൊസിഷന്‍ തനിക്കില്ലായിരുന്നുവെന്നും എന്നാല്‍ ഈ വര്‍ഷം മികച്ച പ്രകടനം പുറത്തെടുക്കാനാണ് ശ്രമിക്കുന്നതെന്നും താരം കൂട്ടിച്ചേര്‍ത്തു. ഇത് ആദ്യമായാണ് യുവിയെ ഐപിഎല്ലിലെ ആദ്യ ഘട്ടത്തില്‍ ആരും ലേലത്തിനെടുക്കാതെ പോകുന്നത്. മാത്രമല്ല മുംബൈ ജേഴ്‌സിയില്‍ യുവി ആദ്യമായാണ് കളിക്കുന്നതും. യുവിയെ മുംബൈ ജേഴ്‌സിയില്‍ അവതരിപ്പിച്ച് വീഡിയോ പുറത്തുവിട്ടിരുന്നു.
Adjust Story Font
16

