ഒറ്റ വര്‍ഷം ടി 20 വിക്കറ്റുകളില്‍ സെഞ്ചുറിയടിക്കാന്‍ റാഷിദ് ഖാന്‍
ഈ വര്‍ഷം മാത്രം നിലവില്‍ 58 ടി ട്വന്റി മത്സരങ്ങളില്‍ നിന്ന് 92 വിക്കറ്റുകള്‍ റാഷിദ്ഖാന്‍ വീഴ്ത്തിയിട്ടുണ്ട്.

ക്രിക്കറ്റിലെ ഏറ്റവും വിലയേറിയ താരങ്ങളിലൊരാളാണ് അഫ്ഗാനിസ്ഥാന്റെ റാഷിദ് ഖാന്‍. അതിശയിപ്പിക്കുന്ന പ്രകടനങ്ങള്‍ക്ക് പിന്നാലെ ടി ട്വന്റി ബൗളര്‍മാരില്‍ ഐ.സി.സി ഒന്നാം റാങ്കിലെത്താനും റാഷിദിന് കഴിഞ്ഞിരുന്നു. ഇപ്പോഴിതാ ഒരു വര്‍ഷത്തില്‍ 100 ടി 20 വിക്കറ്റ് നേടി പുതിയ ചരിത്രം കുറിക്കാനൊരുങ്ങുകയാണ് റാഷിദ് ഖാന്‍.

ടി ട്വന്റിയിലെ താരമായതിന് പിന്നാലെ ലോകമെങ്ങുമുള്ള ക്രിക്കറ്റ് ലീഗുകളിലെ സ്ഥിരം സാന്നിധ്യമാണ് 20കാരനായ റാഷിദ് ഖാന്‍. ആസ്‌ത്രേലിയയിലെ ബിഗ് ബാഷ് ലീഗിലാണ് ഇപ്പോള്‍ റാഷിദ് ഖാന്‍ കളിക്കുന്നത്. ബി.ബി.എല്ലില്‍ അഡലൈഡ് സ്‌ട്രൈക്കേഴ്‌സ് താരമാണ് റാഷിദ്. ലീഗിലെ ആദ്യ മത്സരത്തില്‍ തന്നെ റാഷിദ് ഖാന്‍ മൂന്ന് വിക്കറ്റ് വീഴ്ത്തിയിരുന്നു. ഇതോടെ ഒരു കലണ്ടര്‍ വര്‍ഷത്തില്‍ ഏറ്റവും കൂടുതല്‍ ടി ട്വന്റി വിക്കറ്റ് നേടുന്ന താരമെന്ന റെക്കോഡ് കൂടുതല്‍ മെച്ചപ്പെടുത്താനും താരത്തിനായി.
ഈ വര്‍ഷം മാത്രം നിലവില്‍ 58 ടി ട്വന്റി മത്സരങ്ങളില്‍ നിന്ന് 92 വിക്കറ്റുകള്‍ റാഷിദ്ഖാന്‍ വീഴ്ത്തിയിട്ടുണ്ട്. വിന്‍ഡീസ് താരം ഡൈ്വന്‍ ബ്രാവോയാണ് ഈ പട്ടികയില്‍ രണ്ടാമത്. 2016ല്‍ ബ്രാവോ 72 മത്സരങ്ങളില്‍ നിന്നും 87 വിക്കറ്റുകള്‍ നേടിയിരുന്നു. ബിഗ് ബാഷ് ലീഗില്‍ ഈ വര്‍ഷം ഇനിയും അഡലൈഡ് സ്‌ട്രൈക്കേഴ്‌സിന് മൂന്ന് മത്സരങ്ങള്‍ കൂടി ബാക്കിയുണ്ട്. ഈ മത്സരങ്ങളില്‍ നിന്നും എട്ട് വിക്കറ്റുകള്‍ നേടിയാല്‍ ഒരു കലണ്ടര്‍ വര്‍ഷം വിക്കറ്റുകളില്‍ സെഞ്ചുറിയടിക്കാന്‍ റാഷിദ് ഖാനാകും.
Adjust Story Font
16

