Quantcast

തരംഗമായി മാക്‌സ്‌വലിന്റെ ഈ സ്വിച്ച്ഹിറ്റ് 

ബിഗ്ബാഷ് ലീഗ് ടി20യില്‍ തകര്‍പ്പന്‍ പ്രകടനവുമായി മെല്‍ബണ്‍ സ്റ്റാറിന്റെ നായകന്‍ ഗ്ലെന്‍ മാക്‌സ്‌വല്‍. 

MediaOne Logo

Web Desk

  • Published:

    24 Dec 2018 3:51 PM IST

തരംഗമായി മാക്‌സ്‌വലിന്റെ ഈ സ്വിച്ച്ഹിറ്റ് 
X

ബിഗ്ബാഷ് ലീഗ് ടി20യില്‍ തകര്‍പ്പന്‍ പ്രകടനവുമായി മെല്‍ബണ്‍ സ്റ്റാറിന്റെ നായകന്‍ ഗ്ലെന്‍ മാക്‌സ്‌വല്‍. ഹൊബാര്‍ട് ഹരികെയ്ന്‍സിനെ തിരെയാണ് മാക്‌സ്‌വലിന്റെ ഈ തകര്‍പ്പന്‍ ഷോട്ട്. മത്സരത്തില്‍ മാക്‌സ്‌വല്‍ 47 റണ്‍സെടുത്ത് പുറത്തായി. 31 പന്തില്‍ നിന്ന് ബൗണ്ടറികളില്ലാതെ അഞ്ച് സിക്‌സറുകള്‍ നേടിയാണ് മാക്‌സ്‌വല്‍ 47 റണ്‍സെടുത്തത്. ഇന്നിങ്‌സിന്റെ പതിമൂന്നാം ഓവറിലാണ് സ്വിച്ച് ഹിറ്റ് പിറന്നത്. ക്ലെവ് റോസെ ആയിരുന്നു ബൗളര്‍. എക്‌സ്ട്രാ കവറിന് മുകളിലൂടെയായിരുന്നു താരം മാക്‌സിമം റണ്‍സ് കണ്ടെത്തിയത്. സ്പിന്നര്‍ക്കെതിരെ എക്‌സ്ട്രാകവറിലൂടെ സിക്‌സര്‍ പായിക്കുക എന്നത് അസാധ്യമെന്നാണ് കമന്ററി ബോക്‌സിലുള്ളവരും ഇതിന്റെ വീഡിയോ പങ്കുവെച്ച് ആരാധകരും സമൂഹമാധ്യമങ്ങളിലൂടെ അഭിപ്രായപ്പെടുന്നത്. എന്നിരുന്നാലും മത്സരത്തില്‍ മാക്‌സ്‌വലിന്റെ ടീം തോറ്റു.

TAGS :

Next Story