എം.എസ് ധോണി തിരിച്ചെത്തി; ഏകദിന-ടി20ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു
ആസ്‌ട്രേലിയ-ന്യൂസിലാന്‍ഡ് ഏകദിന പരമ്പരക്കും ന്യൂസിലാന്‍ഡിനെതിരെയുള്ള ടി20 പരമ്പരക്കുമുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു.

ആസ്‌ട്രേലിയ-ന്യൂസിലാന്‍ഡ് ഏകദിന പരമ്പരക്കും ന്യൂസിലാന്‍ഡിനെതി രെയുള്ള ടി20 പരമ്പരക്കുമുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. എം.എസ് ധോണി ടി20 ടീമിലേക്ക് മടങ്ങിയെത്തി എന്നതാണ് വലിയ പ്രത്യേകത. വിന്‍ഡീസ്-ആസ്‌ട്രേലിയ എന്നിവര്‍ക്കെതിരായ ടി20 പരമ്പരക്കുള്ള ടീമില്‍ നിന്ന് ധോണിയെ ഒഴിവാക്കിയിരുന്നു. ഇത് സംബന്ധിച്ച് ധോണിയെ പുറത്താക്കിയെന്നും താരത്തിന്റെ ടി20 കരിയര്‍ അവസാനിച്ചെന്നും വരെ വാര്‍ത്തകള്‍ പരന്നിരുന്നു. പരിക്കേറ്റ് പുറത്തായിരുന്ന ഹാര്‍ദ്ദിക്ക് പാണ്ഡ്യയും ടി20 ടീമിലേക്ക് മടങ്ങിയെത്തിയിട്ടുണ്ട്.

അതേസമയം ഉമേഷ് യാദവ്, വാഷിങ്ടണ്‍ സുന്ദര്‍, ശ്രേയസ് അയ്യര്‍ എന്നിവരെ ടി20 ടീമില്‍ നിന്ന് ഒഴിവാക്കി. വിന്‍ഡീസിനെതിരായ ഏകദിനത്തില്‍ അരങ്ങേറിയ റിഷബ് പന്തിനെയും ഏകദിന ടീമില്‍ നിന്ന് ഒഴിവാക്കി.
ഏകദിന ടീം: വിരാട് കോഹ് ലി(നായകന്‍) രോഹിത് ശര്‍മ്മ, ലോകേഷ് രാഹുല്‍, ശിഖര്‍ ധവാന്‍, അമ്പാട്ടി റായിഡു, ദിനേശ് കാര്‍ത്തിക്, കേദാര്‍ ജാദവ്, എം.എസ് ധോണി, ഹര്‍ദ്ദിക്ക് പാണ്ഡ്യ, കുല്‍ദീപ് യാദവ്, യൂസ് വേന്ദ്ര ചാഹല്‍, രവീന്ദ്ര ജഡേജ, ഭുവനേശ്വര്‍ കുമാര്‍, ജസ്പ്രീത് ബുംറ, ഖലീല്‍ അഹമ്മദ്, മുഹമ്മദ് ഷമി
ടി20 ടീം: വിരാട് കോഹ്ലി(നായകന്‍) രോഹിത് ശര്‍മ്മ, ലോകേഷ് രാഹുല്‍, ശിഖര്‍ ധവാന്‍, റിഷബ് പന്ത്, ദിനേശ് കാര്‍ത്തിക്, കേദാര്‍ ജാദവ്, എം.എസ് ധോണി, ഹാര്‍ദ്ദിക്ക് പാണ്ഡ്യ, ക്രുണാല്‍ പാണ്ഡ്യ, കുല്‍ദീപ് യാദവ്, യൂസ് വേന്ദ്ര ചാഹല്‍, ഭുവനേശ്വര്‍ കുമാര്‍, ജസ്പ്രീത് ഭുംറ, ഖലീല്‍ അഹമ്മദ്
Adjust Story Font
16

