‘ഞാനിന്ന് ഓപ്പണിംഗിനിറങ്ങിയാല്‍ സച്ചിന് ക്രീസിലിറങ്ങാന്‍ ഒരുപാട് കാത്തിരിക്കേണ്ടി വരും’; ജെഫ്രി ബോയ്കോട്ട്
ഇന്ത്യക്ക് വേണ്ടി കളിക്കാന്‍ തയ്യാറാണോ എന്ന ഒരാരാധകന്റെ കമന്റിനാണ് ബോയ്‌കോട്ട് രസകരമായി മറുപടി കൊടുത്തത്

തന്റെ ആരോഗ്യ സ്ഥിതിയില്‍ ആശങ്കപ്പെടുന്നവര്‍ക്ക് കിടിലന്‍ മറുപടിയുമായി കമന്റേറ്ററും മുന്‍ ഇംഗ്ലീഷ് ക്രിക്കറ്റ് താരവുമായ ജെഫ്രി ബോയ്കോട്ട്. ഇന്ത്യക്ക് വേണ്ടി ബാറ്റുമായി താന്‍ ഇന്ന് ഓപ്പണിംഗിന് ഇറങ്ങിയാല്‍, സാക്ഷാല്‍ സച്ചിന്‍ ടെണ്ടുല്‍ക്കറിന് കളിക്കിറങ്ങാന്‍ ഒരുപാട് നേരം കാത്തിരിക്കേണ്ടി വരുമെന്നാണ് ബോയ്‌കോട്ട് പറഞ്ഞത്. ഹൃദയ ശസ്ത്രക്രിയക്ക് ശേഷം വിശ്രമത്തിലായിരുന്ന ജെഫ്രി ബോയ്‌കോട്ട്, ഒരു ഇന്ത്യന്‍ ആരാധകന്റെ ചോദ്യത്തിനാണ് ഇത്തരത്തില്‍ മറുപടി നല്‍കിയത്.

ശസ്ത്രക്രിയക്ക് ശേഷമള്ള ചെക്കപ്പിന് ശേഷം വളരെ സന്തോഷകരമായ വാര്‍ത്തയാണ് ലഭിച്ചത്. ഇപ്പോള്‍ പൂര്‍ണ്ണ ആരോഗ്യവാനാണ് താനെന്നും ബോയ്കോട്ട് ട്വിറ്ററില്‍ കുറിച്ചു. വേണമെങ്കില്‍ വീണ്ടും ക്രീസിലേക്കിറങ്ങാനും താനിപ്പോള്‍ ഒരുക്കമാണെന്ന് പറഞ്ഞു കൊണ്ട് ബോയ്‌കോട്ട് ഇട്ട പോസ്റ്റിനു താഴെ ഇന്ത്യക്ക് വേണ്ടി കളിക്കാന്‍ തയ്യാറാണോ എന്ന ഒരാരാധകന്റെ കമന്റിനാണ് ബോയ്‌കോട്ട് രസകരമായി മറുപടി കൊടുത്തത്. ഇന്ത്യക്കായി മത്സരിക്കാന്‍ സന്തോഷമേയുള്ളു. എന്നാല്‍, ഞാന്‍ ഓപ്പണിംഗിനിറങ്ങിയാല്‍ തന്റെ അവസരത്തിനായി സച്ചിന് ഒരുപാട് കാത്തിരിക്കേണ്ടി വരുമെന്ന് അദ്ദേഹം കുറിച്ചു.
ഇംഗ്ലണ്ടിനായി 108 ടെസ്റ്റുകളിലും, 36 ഏകദിനങ്ങളിലും കളത്തിലറങ്ങിയ ജെഫ്രി ബോയ്‌കോട്ട്, 609 ഫസ്റ്റ് ക്ലാസ് മത്സരങ്ങളും കളിച്ചിട്ടുണ്ട്.
Adjust Story Font
16

