ബുംറക്ക് ക്യാപ്റ്റന്‍ കോഹ്‌ലിയുടെ സെല്യൂട്ട്
ദക്ഷിണാഫ്രിക്കയില്‍ ഈ വര്‍ഷം ടെസ്റ്റില്‍ അരങ്ങേറിയതില്‍ പിന്നെ ഇന്ത്യന്‍ ടെസ്റ്റ് സ്‌ക്വാഡിലെ ഏറ്റവും അപകടകാരിയായ ബൗളറാണ് ബുംറ

മെല്‍ബണ്‍ ടെസ്റ്റിലെ ബുറയുടെ ഗംഭീര ബൗളിംങിനെ തൊപ്പിയൂരി സെല്യൂട്ട് ചെയ്ത് ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി. ആദ്യ ഇന്നിംങ്‌സില്‍ ആറ് വിക്കറ്റ് വീഴ്ത്തിയ ബുംറയുടെ മികവാണ് ആസ്‌ട്രേലിയയെ 151 റണ്‍സില്‍ പുറത്താക്കാന്‍ ഇന്ത്യയെ സഹായിച്ചത്. മൂന്നാം ടെസ്റ്റിന്റെ മൂന്നാം ദിനത്തിലെ അത്ഭുത സ്‌പെല്ലിന് ശേഷമാണ് കോഹ്‌ലി ബുംറയെ പരസ്യമായി അഭിനന്ദിച്ചത്.
മെല്‍ബണ്‍ ടെസ്റ്റില്‍ നിര്‍ണ്ണായകമായ ഇന്ത്യക്ക് 292 റണ്‍സ് മേധാവിത്വം നേടുന്നതിന് സഹായിച്ചത് ബുംറയുടെ ബൗളിംങാണ്. ദക്ഷിണാഫ്രിക്കയില്‍ ഈ വര്‍ഷം ടെസ്റ്റില്‍ അരങ്ങേറിയതില്‍ പിന്നെ ഇന്ത്യന്‍ ടെസ്റ്റ് സ്‌ക്വാഡിലെ ഏറ്റവും അപകടകാരിയായ ബൗളറാണ് ബുംറ. ദക്ഷിണാഫ്രിക്ക, ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരകളിലും അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കിയ ബുംറ ആസ്‌ട്രേലിയയിലും അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കി.
മൂന്നാം ടെസ്റ്റിലെ ബുംറയുടെ ഈ പ്രകടനം നിരവധി റെക്കോഡുകളുടേയും കടപുഴക്കി. മെല്‍ബണില്‍ ഏഷ്യന്‍ താരത്തിന്റെ മികച്ച രണ്ടാമത്തെ പ്രകടനമാണ് ബുംറ നടത്തിയത്. 33 റണ്‍ വിട്ടുകൊടുത്ത് 6 വിക്കറ്റ് നേടിയ ബുംറയുടെ ടെസ്റ്റിലെ ഏറ്റവും മികച്ച പ്രകടനമാണിത്.
ടെസ്റ്റില്‍ ഇന്ത്യക്കാരന്‍ അരങ്ങേറ്റ വര്‍ഷത്തില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടിയ റെക്കോഡും ബുംറ സ്വന്തമാക്കി. ഈ വര്‍ഷം ബുംറ 41 വിക്കറ്റുകളാണ് നേടിയത്. ദിലീപ് ഡോഷി(40 -1979), വെങ്കിടേഷ് പ്രസാദ് (37-1996), നരേന്ദ്ര ഹിര്‍വാണി(36-1988), ശ്രീശാന്ത്(35 -2006) എന്നിവരാണ് ടെസ്റ്റില്‍ അരങ്ങേറ്റവര്‍ഷത്തില്‍ കൂടുതല്‍ വിക്കറ്റ് വീഴ്ത്തിയ ഇന്ത്യക്കാര്‍.
Adjust Story Font
16

