രാഷ്ട്രീയത്തിലെയല്ല, ഇത് ക്രിക്കറ്റിലെ മലക്കം മറിച്ചില്‍
സ്ലെഡ്ജിംങും, ബേബി സിറ്റിംങും, വിക്കറ്റ് കീപ്പിംങും, ബാറ്റിംങും ഇപ്പോഴിതാ മലക്കം മറിച്ചിലുമൊക്കെയായി ആസ്‌ട്രേലിയന്‍ പര്യടനം ആഘോഷമാക്കുകയാണ് പന്ത്.

സിഡ്‌നി ടെസ്റ്റിനിടെയാണ് സെഞ്ചുറിക്കൊപ്പം ശാരീരിക വഴക്കത്തിന്റെ പ്രകടനവും ഇന്ത്യയുടെ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ പന്ത് പ്രകടിപ്പിച്ചത്. രണ്ടാം ദിനത്തില്‍ ഡ്രിംങ്‌സ് ബ്രേക്കിനിടെയായിരുന്നു പന്തിന്റെ ഒന്നാന്തരം മലക്കം മറിച്ചില്‍. പന്തിന്റെയും പുജാരയുടെയും സെഞ്ചുറി മികവില്‍ ഇന്ത്യ 622ന് ഏഴെന്ന പടുകൂറ്റന്‍ ടോട്ടലാണ് ആദ്യ ഇന്നിംങ്‌സില്‍ ആസ്‌ട്രേലിയക്കെതിരെ ഉയര്‍ത്തിയിരിക്കുന്നത്.
ഒമ്പത് മണിക്കൂറിലേറെ നീമ്ട പുജാരയുടെ(193) മാരത്തണ്‍ ഇന്നിംങ്‌സാണ് ഇന്ത്യക്ക് അടിത്തറയിട്ടത്. പുജാരക്ക് ഇരട്ടസെഞ്ചുറി നഷ്ടമായതിന്റെ വിഷമം തീര്‍ക്കുന്ന പ്രകടനമായിരുന്നു ജഡേജയും പന്തും ചേര്‍ന്ന് നടത്തിയത്. 189 പന്തുകളില്‍ നിന്നും 159 റണ്‍സ് അടിച്ച് പന്ത് പുറത്താകാതെ നിന്നപ്പോള്‍ ജഡേജ 81 റണ്‍ നേടി പുറത്തായി.
സെഞ്ചുറിക്കൊപ്പം പന്തിന്റെ മലക്കംമറിച്ചിലും സോഷ്യല്‍മീഡിയ ഏറ്റെടുത്തുകഴിഞ്ഞു. ക്രിക്കറ്റ് ആസ്‌ട്രേലിയയാണ് ഈ മലക്കംമറിച്ചില്‍ ട്വീറ്റ് ചെയ്തത്. WWE താരം ഷോണ്‍ മൈക്കിള്‍സിന്റെ പ്രസിദ്ധമായ മലക്കംമറിച്ചിലാണ് സിഡ്‌നി മൈതാനത്ത് 21കാരനായ പന്ത് നടത്തിയത്. സ്ലെഡ്ജിംങും, ബേബി സിറ്റിംങും, വിക്കറ്റ് കീപ്പിംങും, ബാറ്റിംങും ഇപ്പോഴിതാ മലക്കം മറിച്ചിലുമൊക്കെയായി ആസ്‌ട്രേലിയന്‍ പര്യടനം ആഘോഷമാക്കുകയാണ് പന്ത്.
Adjust Story Font
16

