മൂന്നാം ദിനം ഓസീസ് പതറുന്നു
നേരത്തെ ഒന്നാമിന്നിങ്സില്‍ ഇന്ത്യ 622 റണ്‍സിന് ഡിക്ലയര്‍ ചെയ്തിരുന്നു. റിഷബ് പന്ത്, ചെതേശ്വര്‍ പുജാര എന്നിവരുടെ സെഞ്ച്വറിയുടെ ബലത്തിലാണ് ഇന്ത്യ കൂറ്റന്‍ സ്കോര്‍ പടുത്തുയര്‍ത്തിയത്

സിഡ്നി ക്രിക്കറ്റ് ടെസ്റ്റില്‍ മൂന്നാം ദിനം രണ്ടാം പകുതിയില്‍ ആസ്ട്രേലിയ പതറുന്നു. രണ്ടാം ഇടവേളക്കായി പിരിയുമ്പോള്‍ ഓസീസ് 198 റണ്‍സിന് അഞ്ച് വിക്കറ്റ് എന്ന നിലയിലാണ്. സ്പിന്നര്‍മാര്‍ പിടി മുറുക്കിയതോടെ ആസ്ട്രേലിയ പതറുകയായിരുന്നു. കുല്‍ദീപ് യാദവും രവീന്ദ്ര ജഡേജയും രണ്ട് വിക്കറ്റ് വീതം നേടി. ഷമിക്കാണ് മറ്റൊരു വിക്കറ്റ്.
മാര്‍ക്കസ് ഹാരിസിന്‍റെ മികച്ച ബാറ്റിങില്‍ ഓസീസ് മികച്ച നിലയില്‍ മുന്നോട്ട് പോവുകയായിരുന്നു. എന്നാല്‍, സ്കോര്‍ 128ല്‍ നില്‍ക്കെ രവീന്ദ്ര ജഡേജ ഹാരിസിനെ മടക്കി. 79 റണ്‍സാണ് ഹാരിസിന്‍റെ സംഭാവന. 38 റണ്‍സെടുത്ത മാര്‍ക്കസും പൊരുതി നോക്കിയെങ്കിലും ഫലമുണ്ടായില്ല. പിന്നീട് ക്രീസിലെത്തിയവര്‍ക്കൊന്നും താളം കണ്ടെത്താനവാത്തതും നിരാശാജനകമായി. നായകന്‍ ടിം പെയിനും പീറ്റര്‍ ഹാന്‍സ്കോമ്പുമാണ് ക്രീസില്‍
ये à¤à¥€ पà¥�ें- പുജാരക്കു പിന്നാലെ ഋഷഭ് പന്തിനും സെഞ്ച്വറി, ഇന്ത്യ 622ന് ഡിക്ലയര്‍ ചെയ്തു
നേരത്തെ ഒന്നാമിന്നിങ്സില്‍ ഇന്ത്യ 622 റണ്‍സിന് ഡിക്ലയര്‍ ചെയ്തിരുന്നു. റിഷബ് പന്ത്, ചെതേശ്വര്‍ പുജാര എന്നിവരുടെ സെഞ്ച്വറിയുടെ ബലത്തിലാണ് ഇന്ത്യ കൂറ്റന്‍ സ്കോര്‍ പടുത്തുയര്‍ത്തിയത്. ഇതോടെ പരമ്പര നേട്ടത്തിന്‍റെ സാധ്യതകള്‍ ഇന്ത്യ സജീവമാക്കുകയാണ്. പരമ്പരയില് 2-1ന് ഇന്ത്യ മുന്നിലാണ്.
Adjust Story Font
16

