Quantcast

അഞ്ചാം ദിനം ആദ്യ സെഷന്‍ മഴ മൂലം തടസപ്പെട്ടു

പരമ്പരയില്‍ 2-1ന് മുന്നിലുള്ള ഇന്ത്യ പരമ്പര ഏകദേശം ഉറപ്പിച്ചിരിക്കുന്ന മട്ടാണ്

MediaOne Logo

Web Desk

  • Published:

    7 Jan 2019 7:37 AM IST

അഞ്ചാം ദിനം ആദ്യ സെഷന്‍ മഴ മൂലം തടസപ്പെട്ടു
X

സിഡ്നി ക്രിക്കറ്റ് ടെസ്റ്റില്‍ അഞ്ചാം ദിനം ആദ്യ സെഷന്‍ മഴ മൂലം തടസപ്പെട്ടു. നിലവില്‍ ആസ്ട്രേലിയ വിക്കറ്റ് നഷ്ടമില്ലാതെ ആറ് റണ്‍സ് എന്ന നിലയിലാണ്. നാല് റണ്‍സെടുത്ത് ഉസ്മാന്‍ ഖ്വാജയും രണ്ട് റണ്‍സെടുത്ത മാര്‍ക്കസ് ഹാരിസുമാണ് ക്രീസില്‍. രണ്ടാം ഇന്നിങ്സില്‍ ഫോളോ ഓണ്‍ ചെയ്യുന്ന ആസ്ട്രേലിയ 316 റണ്‍സിന് പിറകിലാണ്. 30 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ആസ്ട്രേലിയ സ്വന്തം നാട്ടില്‍ ഫോളോ ഓണ്‍ വഴങ്ങുന്നത്. പരമ്പരയില്‍ 2-1ന് മുന്നിലുള്ള ഇന്ത്യ പരമ്പര ഏകദേശം ഉറപ്പിച്ചിരിക്കുന്ന മട്ടാണ്. പരമ്പര നേട്ടം സാധ്യമാകുമെങ്കില്‍ ആസ്ട്രേലിയന്‍ മണ്ണില്‍ 1947ന് ശേഷമുള്ള ഇന്ത്യയുടെ ആദ്യ ടെസ്റ്റ് പരമ്പര വിജയമായിരിക്കും ഇത്.

TAGS :

Next Story