ഈ ലോകകപ്പില്‍ ഉറപ്പായും ഞാനുണ്ടാകും... പ്രതീക്ഷയര്‍പ്പിച്ച് യുവരാജ് സിങ്
ഇക്കഴിഞ്ഞ ഐ.പി.എല്‍ താരലേലത്തില്‍ അടിസ്ഥാന വിലയായ ഒരു കോടി രൂപക്ക് മുംബൈ ഇന്ത്യന്‍സ് യുവിയെ സ്വന്തമാക്കിയിരുന്നു

കളിയിലെ പിഴവുകള്‍ പരിഹരിച്ച് ഫോം വീണ്ടെടുക്കുകയും മെയ് - ജൂണ്‍ മാസങ്ങളില്‍ നടക്കുന്ന ലോകകപ്പില്‍ ഇന്ത്യക്കായി കളിക്കുമെന്നും യുവരാജ് സിങ്. രഞ്ജി ട്രോഫിയില്‍ ബംഗാളിനെതിരെ എലൈറ്റ് ബി ഗ്രൂപ്പില്‍ പഞ്ചാബിനായാണ് യുവരാജ് ഇപ്പോള്‍ കളിച്ച് കൊണ്ടിരിക്കുന്നത്.
ക്രിക്കറ്റാണ് തനിക്കെല്ലാം നല്‍കിയതെന്നും താന്‍ കളി നിര്‍ത്തുമ്പോള്‍ ഏറ്റവും മികച്ച കളി തന്നെ പുറത്തെടുത്താവണം പടിയിറങ്ങേണ്ടതെന്നും യുവി കൂട്ടിച്ചേര്‍ത്തു. ഇക്കഴിഞ്ഞ ഐ.പി.എല്‍ താരലേലത്തില്‍ അടിസ്ഥാന വിലയായ ഒരു കോടി രൂപക്ക് മുംബൈ ഇന്ത്യന്‍സ് യുവിയെ സ്വന്തമാക്കിയിരുന്നു. അത് ലോകകപ്പിലേക്കുള്ള തന്‍റെ വഴി തുറന്ന് തരുമെന്നും യുവി പ്രത്യാശിക്കുന്നു.
ആസ്ട്രേലിയയില്‍ ടീം ഇന്ത്യ കാഴ്ചവച്ച മികച്ച പ്രകടനത്തെ യുവരാജ് അഭിനന്ദിച്ചു. പുതിയ താരങ്ങളുടെ മികച്ച പ്രകടനങ്ങള്‍ ഇന്ത്യന്‍ ടീമിന്‍റെ ഭാവി സുരക്ഷിതമാണെന്ന സൂചനകളും നല്‍കുന്നുവെന്നും യുവി പറഞ്ഞു. ആസ്ട്രേലിയന്‍ പര്യടനങ്ങള്‍ എന്നും ശ്രമകരമായിരുന്നെന്നും വിജയത്തില്‍ ഒരുപാട് സന്തോഷിക്കുന്നെന്നും യുവരാജ് കൂട്ടിച്ചേര്‍ത്തു.
Adjust Story Font
16

