Quantcast

മാപ്പ് പോര, പാണ്ഡ്യക്കും രാഹുലിനും വിലക്കേര്‍പ്പെടുത്തണമെന്ന് ഡയാന എഡുള്‍ജി 

ഹാര്‍ദ്ദിക്ക് പാണ്ഡ്യക്കും ലോകേഷ് രാഹുലിനും വിലക്കേര്‍പ്പെടുത്ത ണമെന്ന് ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ഭരണസമിതി അംഗങ്ങളിലൊരാളായ ദിയാന എഡുള്‍ജി.

MediaOne Logo

Web Desk

  • Published:

    10 Jan 2019 6:53 AM GMT

മാപ്പ് പോര, പാണ്ഡ്യക്കും രാഹുലിനും വിലക്കേര്‍പ്പെടുത്തണമെന്ന് ഡയാന എഡുള്‍ജി 
X

ഹാര്‍ദ്ദിക്ക് പാണ്ഡ്യക്കും ലോകേഷ് രാഹുലിനും വിലക്കേര്‍പ്പെടുത്ത ണമെന്ന് ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ഭരണസമിതി അംഗങ്ങളിലൊരാളായ ഡയാന എഡുള്‍ജി. മാപ്പ് പറഞ്ഞാല്‍ പോരെന്നും ഇരുവര്‍ക്കും വിലക്കേര്‍പ്പെടുത്തണമെന്നും എഡുല്‍ജി വ്യക്തമാക്കി. കരണ്‍ ജോഹറിന്റെ കോഫി വിത്ത് കരണ്‍ എന്ന ഷോയിലെ ഇരുവരുടെയും ലൈംഗിക പരാമര്‍ശമാണ് വിവാദമായത്. പിന്നാലെ ഇരുവര്‍ക്കും ബി.സി.സി.ഐ കാരണം കാണിക്കല്‍ നോട്ടിസ് നല്‍കി.

വര്‍ഷങ്ങളായി ക്രിക്കറ്റ് കളിക്കാര്‍ സിനിമാ താരങ്ങളുമായി നല്ല ബന്ധം സൂക്ഷിക്കാറുണ്ട്, പക്ഷേ രാജ്യത്തെ പ്രതിനിധീകരിക്കുന്നു എന്ന കാരണത്താല്‍ ക്രിക്കറ്റ് താരങ്ങള്‍ ഇതില്‍ അകലം സൂക്ഷിക്കാറുമുണ്ട്, ഇത്തരം സ്ത്രീവിരുദ്ധ പരാമര്‍ശങ്ങളെ ചെറുതായി കാണാനാവില്ലെന്നും എഡുല്‍ജി വ്യക്തമാക്കി. അതേസമയം സംഭവം വിവാദമായതോടെ ക്ഷമാപണവുമായി ഇന്ത്യന്‍ താരം ഹാര്‍ദിക് പാണ്ഡ്യ രംഗത്ത് എത്തിയിരുന്നു.

ട്വിറ്ററിലൂടെ നടത്തിയ ക്ഷമാപണത്തില്‍, അഭിമുഖത്തിനിടെ ആവേശം കൂടിപ്പോയപ്പോള്‍ നടത്തിയതാണ് പ്രസ്തുത പരാമര്‍ശങ്ങളെന്ന് ഹാര്‍ദിക് വ്യക്തമാക്കിയിരുന്നു. പിന്നാലെയാണ് ബി.സി.സിഐ ഇരുവരോടും വിശദീകരണം ആവശ്യപ്പെട്ടത്. സംഭവിച്ച് പോയതില്‍ കുറ്റബോധമുണ്ടെന്നും ഇനി ഇങ്ങനെ ആവര്‍ത്തിക്കില്ലെന്നുമാണ് ബി.സി.സി.ഐയുടെ കാരണം കാണിക്കല്‍ നോട്ടീസിന് പാണ്ഡ്യ നല്‍കിയ വിശദീകരണം. അതേസമയം രാഹുലിന്റെ മറുപടി ഇതുവരെ ലഭിച്ചിട്ടില്ല.

TAGS :

Next Story