ഇങ്ങനെയാണ് വൈഡ് എറിഞ്ഞ് ജയിപ്പിക്കല്‍; അന്തം വിട്ട് ക്രിക്കറ്റ് പ്രേമികള്‍
ആദര്‍ശ് ക്രിക്കറ്റ് ക്ലബ്ബിന് കീഴില്‍ നടന്ന മത്സരമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ തംരഗമായിരിക്കുന്നത്.

വിചിത്രമായൊരു രീതിയില്‍ ക്രിക്കറ്റ് മത്സരം ജയിച്ചതിന്റെ ആവേശത്തിലാണ് ആന്ധ്രയിലെ ഒരു ക്രിക്കറ്റ് ക്ലബ്ബ്. ആദര്‍ശ് ക്രിക്കറ്റ് ക്ലബ്ബിന് കീഴില്‍ നടന്ന മത്സരമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ തരംഗമായിരിക്കുന്നത്. ദേസായ്, ജുനി എന്നീ ടീമുകള്‍ തമ്മിലായിരുന്നു മത്സരം. അവസാന പന്തില്‍ ദേസായ് ടീമിന് ജയിക്കാന്‍ വേണ്ടത് ആറ് റണ്‍സ്. എന്നാല്‍ ബാറ്റ്‌സ്മാന് അദ്ധ്വാനമൊന്നും കൂടാതെ ബൗളറുടെ ‘മിടുക്ക്’ കൊണ്ട് മാത്രം ദേസായ് ജയിച്ചു കയറി.
എങ്ങനെയെന്നല്ലെ, തുടര്‍ച്ചയായി ആറ് വൈഡ് ബോളുകള്‍ എറിഞ്ഞാണ് ഇൌ ബൗളര്‍ എതിര്‍ ടീമിനെ ജയിപ്പിച്ചത്. ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായി. മത്സര ശേഷം ബൗളര്‍ക്ക് നേരെ ടീം അംഗങ്ങള്‍ ദേഷ്യപ്പെടുന്നതും വീഡിയോയില്‍ കാണാം. ഒത്തുകളിയാണെന്നും ഇതിനെയൊന്നും പ്രോത്സാഹിപ്പിക്കരുതെന്നും തുടങ്ങി നിരവധി കമന്റുകളും പ്രവഹിക്കുന്നുണ്ട്.
6 runs needed off 1 ball and the team scored it with 1 ball to spare 😂 pic.twitter.com/XOehccVBzA
— Amit A (@Amit_smiling) January 8, 2019
Adjust Story Font
16

