മൂന്നാം ഏകദിനം: ടോസ് നേടിയ ഇന്ത്യ ബൗളിങ് തെരഞ്ഞെടുത്തു
മൂന്നു മത്സരങ്ങളുള പരമ്പരയില്‍ ഇരു ടീമുകളും ഒപ്പത്തിനൊപ്പമാണ്.

ഇന്ത്യ ആസ്ട്രേലിയ അവസാന ഏകദിനം ഇന്ന് മെല്‍ബണില്‍. ടെസ്റ്റ് പരമ്പര എന്ന ചരിത്ര നേട്ടത്തിന് പിന്നാലെ ആദ്യ ഏകദിന പരമ്പര എന്ന നേട്ടം ലക്ഷമിട്ടാണ് ഇന്ത്യ ഇറങ്ങുക. മഴ കാരണം കളി തടസ്സപ്പെടാന്‍ കാരണങ്ങള്‍ ഒരുപാടാണ്. ടോസ് നേടിയ ഇന്ത്യ ബൌളിങ് തെരഞ്ഞെടുത്തു.
മൂന്നു മത്സരങ്ങളുള പരമ്പരയില്‍ ഇരു ടീമുകളും ഒപ്പത്തിനൊപ്പമാണ്. സിഡ്നിയില്‍ ആസ്ട്രേലിയ 34 റണ്‍സിന് ജയിച്ചപ്പോള്‍ അഡ്ലൈഡില്‍ ഇന്ത്യ ജയിച്ചത് 7 വിക്കറ്റിനാണ്. ഇരുവരും മാത്രം ഏറ്റ് മുട്ടിയ സാഹചര്യത്തില്‍ ഇതുവരെ ആസ്ട്രേലിയയില്‍ ഏകദിന പരമ്പര ജയിക്കാന്‍ ആയിട്ടില്ല. ആസ്ട്രേലിയ, ഇന്ത്യ, ശ്രീലങ്ക എന്നിവര്‍ പങ്കെടുത്ത് ആസ്ട്രേലിയയില്‍ വച്ച് നടന്ന 2007 കോമണ്‍വെല്‍ത്ത് ത്രിരാഷ്ട്ര പരമ്പര ഇന്ത്യ സ്വന്തമാക്കിയിരുന്നു.
Next Story
Adjust Story Font
16

