Quantcast

കോച്ചിനേയും വെട്ടിച്ച് ചഹാല്‍; മെല്‍ബണില്‍ കുറിച്ചത് ലോക റെക്കോര്‍ഡ്

കഴിഞ്ഞ വര്‍ഷം ഏകദിനങ്ങളില്‍ ഇന്ത്യക്കായി ഏറ്റവും കൂടുതല്‍ വിക്കറ്റ് വീഴ്ത്തിയവരുടെ പട്ടികയില്‍ രണ്ടാം സ്ഥാനത്തായിരുന്നു ചഹാല്‍

MediaOne Logo

Web Desk

  • Published:

    18 Jan 2019 10:00 AM GMT

കോച്ചിനേയും വെട്ടിച്ച് ചഹാല്‍; മെല്‍ബണില്‍ കുറിച്ചത് ലോക റെക്കോര്‍ഡ്
X

ആസ്ട്രേലിയക്കെതിരായ മൂന്നാം ഏകദിനത്തില്‍ ആറ് വിക്കറ്റ് വീഴ്ത്തിയ ഇന്ത്യന്‍ സ്പിന്നര്‍ യുസ്വേന്ദ്ര ചഹാലിന് റെക്കോര്‍ഡ്. ഓസീസ് മണ്ണില്‍ ഏകദിനങ്ങളില്‍ ഒരു സ്പിന്നറുടെ ഏറ്റവും മികച്ച ബൗളിംഗ് പ്രകടനമാണിത്. 15 റണ്‍സ് വഴങ്ങി അഞ്ച് വിക്കറ്റെടുത്ത ഇന്ത്യന്‍ കോച്ച് രവി ശാസ്ത്രിയുടെ റെക്കോര്‍ഡാണ് ചഹാല്‍ ഇന്ന് മറികടന്നത്. 1991ല്‍ പെര്‍ത്തിലായിരുന്നു രവി ശാസ്ത്രിയുടെ നേട്ടം.

മെല്‍ബണില്‍ 42 റണ്‍സ് വഴങ്ങി ആറ് വിക്കറ്റെടുത്ത അജിത് അഗാര്‍ക്കറിന്‍റെ റെക്കോഡിനൊപ്പമെത്താനും ചഹാലിനായി. കഴിഞ്ഞ വര്‍ഷം ഏകദിനങ്ങളില്‍ ഇന്ത്യക്കായി ഏറ്റവും കൂടുതല്‍ വിക്കറ്റ് വീഴ്ത്തിയവരുടെ പട്ടികയില്‍ രണ്ടാം സ്ഥാനത്തായിരുന്നു ചഹാല്‍. അദ്ദേഹത്തിന്‍റെ കരിയറിലെ രണ്ടാമത്തെ അഞ്ച് വിക്കറ്റ് നേട്ടമാണിത്. ആദ്യ രണ്ട് ഏകദിനങ്ങളിലും കളിക്കാന്‍ സാധിക്കാത്ത ചഹാല്‍ കുല്‍ദീപ് യാദവിന് പകരമാണ് ഇന്ന് ടീമിലെത്തിയത്.

TAGS :

Next Story