Quantcast

പന്ത് എടുക്കൂ, അല്ലെങ്കില്‍ ഞാന്‍ വിരമിക്കുകയാണെന്ന് പറയും; വൈറലായി ധോണിയുടെ വാക്കുകള്‍ 

വിമര്‍ശകരെ ഒന്നടങ്കം കരക്കിരുത്തുന്ന പ്രകടനമായിരുന്നു ഈ പരമ്പരയില്‍ ധോണിയില്‍ നിന്നുണ്ടായത്. മൂന്ന് മത്സരങ്ങളിലും അര്‍ദ്ധ ശതകം കണ്ടെത്തിയ ധോണിയെ ആയിരുന്നു പരമ്പരയിലെ താരമായി തെരഞ്ഞെടുത്തത്.  

MediaOne Logo

Web Desk

  • Published:

    19 Jan 2019 10:15 AM IST

പന്ത് എടുക്കൂ, അല്ലെങ്കില്‍ ഞാന്‍ വിരമിക്കുകയാണെന്ന് പറയും; വൈറലായി ധോണിയുടെ വാക്കുകള്‍ 
X

ഇംഗ്ലണ്ടിനെതിരായ ഏകദിന മത്സര ശേഷം അമ്പയറില്‍ നിന്ന് ധോണി പന്ത് എടുത്തത് ക്രിക്കറ്റ് ലോകത്ത് ചൂടുള്ള ചര്‍ച്ചയായിരുന്നു. ധോണി വിരമിക്കാന്‍ പോകുന്നതിന്റെ സൂചനയായാണ് പലരും ഇതിനെ വിശേഷിപ്പിച്ചിരുന്നത്. ടെസ്റ്റില്‍ നിന്ന് വിരമിക്കുന്നതിന് മുമ്പും ധോണി ഇത്തരത്തില്‍ പന്ത് എടുത്തിരുന്നു. ഇതായിരുന്നു ധോണി ഏകദിനത്തില്‍ നിന്നും വിരമിക്കുന്നു എന്ന തരത്തില്‍ പിന്നീട് വാര്‍ത്ത വന്നത്. ഇന്നലെ ആസ്‌ട്രേലിയക്കെതിരെ പരമ്പര വിജയിപ്പിച്ചതിന് ശേഷവും ധോണി അമ്പയറില്‍ നിന്ന് പന്ത് സ്വീകരിച്ചു.

എന്നാല്‍ പന്ത് ബാറ്റിങ് കോച്ച് സഞ്ജയ് ബംഗാറിന് കൈമാറുകയും ചെയ്തു. മത്സര ശേഷം കൈകൊടുക്കാന്‍ വേണ്ടി സ്റ്റാഫ് അംഗങ്ങളുള്‍പ്പെടെ ഗ്രൗണ്ടിലെത്തിയപ്പോഴാണ് ധോണി പന്ത് ബംഗാറിന് കൈമാറിയത്. പന്ത് എടുക്കൂ, അല്ലെങ്കില്‍ ഞാന്‍ വിരമിക്കുകയാണെന്ന് പറയും എന്ന് പറഞ്ഞാണ് ധോണി പന്ത് ബംഗാറിന് കൈമാറുന്നത്. അന്നത്തെ അതെ വാര്‍ത്ത വീണ്ടും തലപൊക്കേണ്ടെന്ന് കരുതിയാവണം ധോണി ബംഗാറിനോട് പറഞ്ഞത് തന്നെ.

അതേസമയം ധോണിക്ക് വിരമിക്കാന്‍ താല്‍പര്യമില്ലെന്നും ലോകകപ്പിന് ശേഷവും അദ്ദേഹത്തിന്റെ സേവനം ലഭ്യമാകുമെന്നുമാണ് ഇപ്പോള്‍ ഈ വീഡിയോ പ്രചരിപ്പിച്ച് കൊണ്ട് ആരാധകര്‍ പങ്കുവെക്കുന്നത്. വിമര്‍ശകരെ ഒന്നടങ്കം കരക്കിരുത്തുന്ന പ്രകടനമായിരുന്നു ഈ പരമ്പരയില്‍ ധോണിയില്‍ നിന്നുണ്ടായത്. മൂന്ന് മത്സരങ്ങളിലും അര്‍ദ്ധ ശതകം കണ്ടെത്തിയ ധോണിയെ ആയിരുന്നു പരമ്പരയിലെ താരമായി തെരഞ്ഞെടുത്തത്. ന്യൂസിലാന്‍ഡ് പരമ്പരയാണ് ഇനി ഇന്ത്യക്ക് മുന്നിലുള്ളത്.

TAGS :

Next Story