Quantcast

ടി20യില്‍ 200 അടിച്ച് ചന്ദര്‍പോള്‍; 300 കടന്ന് ടീം സ്‌കോര്‍!   

ഔദ്യോഗിക മത്സരമല്ലാത്തതിനാല്‍ ടി20യിലെ ഉയര്‍ന്ന സ്‌കോറായി ചന്ദര്‍പോളിന്‍റെ 210 റണ്‍സ് പരിഗണിക്കില്ല

MediaOne Logo

Web Desk

  • Published:

    5 April 2019 7:53 PM IST

ടി20യില്‍ 200 അടിച്ച് ചന്ദര്‍പോള്‍; 300 കടന്ന് ടീം സ്‌കോര്‍!    
X

ഏകദിനത്തില്‍ തന്നെ ഡബിള്‍ സെഞ്ച്വറി അപൂര്‍വ്വമാണെന്നിരിക്കെ ടി20യില്‍ ഡബിള്‍ സെഞ്ച്വറി നേടി റെക്കോര്‍ഡിട്ടിരിക്കുകയാണ് മുന്‍ വെസ്റ്റിന്‍ഡീസ് താരം ശിവനാരായണ്‍ ചന്ദര്‍പോള്‍.'ആദം സാന്‍ഫോര്‍ഡ് ക്രിക്കറ്റ് ഫോര്‍ ലൈഫ് ടി20' ടൂര്‍ണമെന്‍റിലാണ് ചന്ദര്‍പോളിന്‍റെ വെടിക്കെട്ട്. വെറും 76 പന്തില്‍ 210 റണ്‍സാണ് ചന്ദര്‍പോള്‍ അടിച്ചുകൂട്ടിയത്. 25 ഫോറും 13 സിക്‌സും അടങ്ങുന്നതായിരുന്നു ചന്ദര്‍പോളിന്‍റെ തകര്‍പ്പന്‍ ഇന്നിംഗ്‌സ്.

ചന്ദര്‍പോള്‍ വെടിക്കെട്ടില്‍ 20 ഓവറിനിടെ ടീം അടിച്ച് കൂട്ടിയത് 303 റണ്‍സാണ്. എന്നാല്‍ ഔദ്യോഗിക മത്സരമല്ലാത്തതിനാല്‍ ടി20യിലെ ഉയര്‍ന്ന സ്‌കോറായി ചന്ദര്‍പോളിന്‍റെ 210 റണ്‍സ് പരിഗണിക്കില്ല. വിന്‍ഡീസിന്‍റെ തന്നെ താരമായ ക്രിസ് ഗെയ്‌ല്‍ 2013 ഐ.പി.എല്ലില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനായി നേടിയ 175 റണ്‍സാണ് ടി20യിലെ ഉയര്‍ന്ന വ്യക്തിഗത സ്‌കോറായി കണക്കാക്കുന്നത്.

TAGS :

Next Story