മലിംഗക്ക് ഇന്ന് വിടവാങ്ങല്‍ മത്സരം; ഗംഭീര വിജയമൊരുക്കാന്‍ ലങ്ക

ഇന്നത്തെ മത്സരം വിജയിക്കുക എന്നത് മാത്രമാണ് ഞങ്ങളുടെ ലക്ഷ്യം. ഞങ്ങളുടെ സൂപ്പര്‍താരത്തിന് ഇന്ന് നല്‍കാന്‍ കഴിയുന്നതില്‍ ഏറ്റവും മികച്ചതായിരിക്കും ഈ വിജയം.

MediaOne Logo

Web Desk

  • Published:

    26 July 2019 6:16 AM GMT

മലിംഗക്ക് ഇന്ന് വിടവാങ്ങല്‍ മത്സരം; ഗംഭീര വിജയമൊരുക്കാന്‍ ലങ്ക
X

ശ്രീലങ്കന്‍ സൂപ്പര്‍ താരം മലിംഗക്ക് ഇന്ന് വിടവാങ്ങല്‍ മത്സരം. ബംഗ്ലാദേശിനെതിരായ പരമ്പരയിലെ ആദ്യ മത്സരത്തോടെ മലിംഗ കളി മതിയാക്കും. ഉച്ചക്ക് രണ്ടരയോടെയാണ് മത്സരം ആരംഭിക്കുക. ഗംഭീര വിജയത്തോടെ മലിംഗക്ക് വിടവാങ്ങല്‍ ഒരുക്കുകയെന്നതാണ് ലക്ഷ്യമെന്ന് ലങ്കന്‍ നായകന്‍ കരുണരത്നെ പറഞ്ഞു. ''ഇന്നത്തെ മത്സരം വിജയിക്കുക എന്നത് മാത്രമാണ് ഞങ്ങളുടെ ലക്ഷ്യം. ഞങ്ങളുടെ സൂപ്പര്‍താരത്തിന് ഇന്ന് നല്‍കാന്‍ കഴിയുന്നതില്‍ ഏറ്റവും മികച്ചതായിരിക്കും ഈ വിജയം. അദ്ദേഹത്തിന് മികച്ചൊരു വിടവാങ്ങല്‍ മത്സരമൊരുക്കാന്‍ ശ്രമിക്കുമെന്നും കരുണരത്നെ കൂട്ടിച്ചേര്‍ത്തു.

വേറിട്ട ബൌളിങ് ശൈലികൊണ്ട് ശ്രദ്ധ പിടിച്ചു പറ്റിയ താരമായ മലിംഗ, നിലവിലെ മുന്‍നിര ബൌളര്‍മാരില്‍ ഒരാളാണ്. ഏകദിനത്തില്‍ 219 ഇന്നിങ്സുകളില്‍ നിന്നായി 335 വിക്കറ്റുകള്‍ നേടിയിട്ടുണ്ട് താരം. ശ്രീലങ്കക്കായി ഏകദിനത്തില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടിയ മൂന്നാമത്തെ താരം കൂടിയാണ് ഈ വലംകയ്യന്‍ ബൌളര്‍. മുത്തയ്യ മുരളീധരനും ചാമിന്ദ വാസും മാത്രമായിരുന്നു മലിംഗക്ക് മുന്നിലുള്ള വിക്കറ്റ് വേട്ടക്കാര്‍. ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടിയ ലങ്കന്‍ താരം കൂടിയാണ് മലിംഗ. നേരത്തെ, 2011ല്‍ ടെസ്റ്റ് ക്രിക്കറ്റിനോടും വിട പറഞ്ഞിരുന്നു താരം. ഏകദിനത്തില്‍ നിന്ന് കൂടി വിരമിക്കുന്നതോടെ ഇനി ട്വന്റി 20 ക്രിക്കറ്റില്‍ മാത്രമായിരിക്കും മലിംഗയുടെ തീപ്പൊരി പന്തുകള്‍ ചീറിപ്പായുക.

TAGS :

Next Story