വിന്‍ഡീസിനെതിരായ പരമ്പര; ജയത്തോടെ തുടങ്ങി ഇന്ത്യ
ഫ്ലോറിഡ ടി20യില്‍ നാല് വിക്കറ്റിനാണ് ഇന്ത്യ വിജയിച്ചത്.

ഇന്ത്യയുടെ വിന്‍ഡീസ് പര്യടനത്തിന് വിജയത്തുടക്കം. ഫ്ലോറിഡ ടി20യില്‍ നാല് വിക്കറ്റിനാണ് ഇന്ത്യ വിജയിച്ചത്. 96 റണ്‍സ് വിജയലക്ഷ്യം 6 വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ മറികടന്നു. മൂന്ന് വിക്കറ്റ് വീഴ്ത്തിയ അരങ്ങേറ്റക്കാരന്‍ നവ്ദീപ് സെയ്നിയാണ് കളിയിലെ താരം. രണ്ടാം ടി20 ഇന്ന് നടക്കും.
ലോകകപ്പ് സെമിയിലെ തോല്‍വിക്ക് ശേഷം മടങ്ങിയെത്തിയ ടീം ഇന്ത്യ ജയിച്ചു, പക്ഷേ ഒന്ന് വിറച്ചു. 96 എന്ന ചെറിയ ലക്ഷ്യം, തുടക്കത്തിലെ ധവാന്‍ പുറത്ത്. രോഹിതും ഋഷഭ് പന്തും അടുത്തടുത്ത പന്തില്‍ പുറത്ത്. പിന്നെ പാണ്ഡെ, കോലി, ക്രുനാല്‍ പാണ്ഡ്യ. അങ്ങനെ 6 പേര്‍. ഒടുവില്‍ കീമോ പോളിനെ സിക്സറിന് പറത്തി 16 പന്ത് ബാക്കിയാക്കി വാഷിംഗ്ടണ്‍ സുന്ദര്‍ ഇന്ത്യയെ വിജയത്തിലെത്തിച്ചു.
24 റണ്‍സെടുത്ത രോഹിത് ശര്‍മ്മയാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. വിരാട് കോഹ് ലി(19)മനീഷ് പാണ്ഡെ(19) എന്നിവരും സംഭാവന ചെയ്തു. വിന്‍ഡീസിനായി ഷെല്‍ഡന്‍ കോട്രല്‍, സുനില്‍ നരേന്‍, കീമോ പോള്‍ എന്നിവര്‍ രണ്ടു വിക്കറ്റ് വീതം വീഴ്ത്തി. നേരത്തെ ഇടവിട്ട് വിക്കറ്റ് വീണതോടെയാണ് വിന്‍ഡീസ് പ്രതിരോധത്തിലായത്. നവ്ദീപ് സൈനി മൂന്ന് വിക്കറ്റ് വീഴ്ത്തി. ഭുവനേശ്വര്‍ കുമാര്‍ രണ്ട് വിക്കറ്റ് വീഴ്ത്തി പിന്തുണകൊടുത്തു. 49 റണ്‍സെടുത്ത കീറന്‍ പൊള്ളാര്‍ഡാണ് ദ്വീപുകാരുടെ ടോപ് സ്കോറര്‍.
Adjust Story Font
16