Quantcast

ആഷസ് പരമ്പര സമനിലയില്‍; അവസാന ടെസ്റ്റില്‍ ഇംഗ്ലണ്ടിന് ജയം

MediaOne Logo

Web Desk 8

  • Published:

    16 Sept 2019 9:12 AM IST

ആഷസ് പരമ്പര സമനിലയില്‍; അവസാന ടെസ്റ്റില്‍ ഇംഗ്ലണ്ടിന് ജയം
X

ആഷസ് പരമ്പരയിലെ അവസാന ടെസ്റ്റില്‍ ഇംഗ്ലണ്ടിന് 135 റണ്‍സ് ജയം. രണ്ടാം ഇന്നിംഗ്സില്‍ 399 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ആസ്ത്രേലിയ 263 റണ്‍സിന് പുറത്തായി. സെഞ്ചുറി നേടിയ മാത്യു വെയ്ഡ് മാത്രമാണ് ഓസീസ് നിരയില്‍ പിടിച്ചുനിന്നത്. വെയ്ഡ് 166 പന്തില്‍ 117 റണ്‍സെടുത്തു. മറ്റാര്‍ക്കും 25 റണ്‍സിന് മുകളില്‍ നേടാനായില്ല. ഇംഗ്ലണ്ടിന് വേണ്ടി സ്റ്റുവര്‍ട്ട് ബോര്‍ഡും ജാക്ക് ലീച്ചും നാല് വിക്കറ്റ് വീതം വീഴ്ത്തി.

ആദ്യ ഇന്നിങ്സില്‍ ആറ് വിക്കറ്റ് വീഴ്ത്തിയ ജോഫ്രേ ആര്‍ച്ചറാണ് കളിയിലെ താരം. ഇതോടെ അഞ്ച് മത്സരങ്ങളുടെ പരമ്പര 2-2ന് സമനിലയില്‍ അവസാനിച്ചു. നിലവിലെ ജേതാക്കളെന്ന നിലയില്‍ കിരീടം ആസ്ത്രേലിയ നിലനിര്‍ത്തി.

TAGS :

Next Story