Quantcast

സച്ചിന് ആഘോഷങ്ങളില്ലാത്ത പിറന്നാള്‍, ലിറ്റില്‍ മാസ്റ്ററെ 'ക്രിക്കറ്റ് ദൈവ'മാക്കുന്ന 10 റെക്കോഡുകള്‍

സച്ചിനെ മികച്ചവരില്‍ മികച്ചവനാകാന്‍ സഹായിക്കുന്ന പത്ത് റെക്കോഡുകള്‍ ഏതെല്ലാമെന്ന് നോക്കാം...

MediaOne Logo

  • Published:

    24 April 2020 12:22 PM IST

സച്ചിന് ആഘോഷങ്ങളില്ലാത്ത പിറന്നാള്‍, ലിറ്റില്‍ മാസ്റ്ററെ ക്രിക്കറ്റ് ദൈവമാക്കുന്ന 10 റെക്കോഡുകള്‍
X

ക്രിക്കറ്റില്‍ പല താരങ്ങളും അനവധി വിശേഷണങ്ങള്‍ക്ക് അര്‍ഹരായിട്ടുണ്ടെങ്കിലും ഒരേയൊരു കളിക്കാരനെ മാത്രമേ 'ക്രിക്കറ്റ് ദൈവമായി' വിഷേഷിപ്പിച്ചിട്ടുള്ളൂ. അത് ഇന്ത്യയുടെ അഭിമാനമായ സച്ചിന്‍ ടെണ്ടുല്‍ക്കറാണ്. അടിച്ചുകൂട്ടിയ റണ്‍സുകള്‍ക്കൊപ്പം കളിക്കളത്തിലേയും പുറത്തേയും പെരുമാറ്റവും എണ്ണമറ്റ ആരാധകരുടെ പിന്തുണയുമാണ് സച്ചിനെ ഈ വിശേഷണത്തിന് അര്‍ഹനാക്കിയത്. ഇന്ത്യയുടെ ആ ക്രിക്കറ്റ് ദൈവത്തിന് 47 വയസ് പൂര്‍ത്തിയായിരിക്കുന്നു.

കൊറോണ വൈറസിന്റെ പ്രത്യേക സാഹചര്യത്തില്‍ യാതൊരു ആഘോഷവുമില്ലാതെയാണ് സച്ചിന്റെ പിറന്നാള്‍ കടന്നുപോകുന്നത്. എന്നാല്‍ ലോകമെങ്ങുമുള്ള ക്രിക്കറ്റിനെ സ്‌നേഹിക്കുന്നവര്‍ സച്ചിന് പിറന്നാള്‍ ആശംസകള്‍ നേരുന്നുണ്ട്. 200 ടെസ്റ്റുകള്‍ കളിച്ച സച്ചിന്‍ 15921 റണ്‍സും നേടിയിട്ടുണ്ട്. 463 ഏകദിനങ്ങളില്‍ നിന്നും 86.2 പ്രഹരനിരക്കിലാണ് സച്ചിന്‍ 18426 റണ്‍സ് നേടിയത്.

സച്ചിന്‍ ടെണ്ടുല്‍ക്കര്‍

ഏഴ് വര്‍ഷം മുമ്പ് ക്രിക്കറ്റില്‍ നിന്നും വിരമിച്ച സച്ചിനാണ് നിരവധി പേരുടെ മനസില്‍ ക്രിക്കറ്റിലെ എക്കാലത്തേയും മികച്ച ബാറ്റ്‌സ്മാന്‍. സച്ചിനെ മികച്ചവരില്‍ മികച്ചവനാകാന്‍ സഹായിക്കുന്ന പത്ത് റെക്കോഡുകള്‍ ഏതെല്ലാമെന്ന് നോക്കാം.

1. ഇപ്പോഴും ഒരു ക്രിക്കറ്റ് ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരത്തിന്റെ റെക്കോഡ് സച്ചിന്റെ പേരിലാണ്. 2003 ലോകകപ്പില്‍ സച്ചിന്‍ 11 കളികളില്‍ നിന്നും 673 റണ്‍സാണ് അടിച്ചുകൂട്ടിയത്. ശരാശരി 61.81 റണ്‍സ്.

2. ഇരുപത് വയസ് തികയും മുമ്പ് അഞ്ച് സെഞ്ചുറികള്‍ നേടിയ താരമാണ് സച്ചിന്‍. വര്‍ഷം 27 കഴിഞ്ഞെങ്കിലും ഇപ്പോഴും അന്താരാഷ്ട്രക്രിക്കറ്റില്‍ ഈ ചെറിയ പ്രായത്തില്‍ അഞ്ച്‌സെഞ്ചുറികള്‍ നേടാന്‍ മറ്റാര്‍ക്കും സാധിച്ചിട്ടില്ല.

3. ഏറ്റവും കൂടുതല്‍ തവണ കളിയിലെ താരമായി(76) തെരഞ്ഞെടുക്കപ്പെട്ടതിന്റെ റെക്കോഡും സച്ചിന്റെ പേരിലാണ്. ഏകദിനത്തില്‍ 62 തവണയും ടെസ്റ്റില്‍ 14 തവണയുംസച്ചിന്‍ കളിയിലെ മികച്ച താരമായി.

4. ലോകകപ്പുകളില്‍ ഏറ്റവും കൂടുതല്‍ റണ്‍ നേടിയ താരവും സച്ചിന്‍ തന്നെ. ക്രിക്കറ്റിന്റെ ഏറ്റവും വലിയ ടൂര്‍ണ്ണമെന്റായ ലോകകപ്പില്‍ 2278 റണ്‍സാണ് സച്ചിന്‍ അടിച്ചത്.

5. സെഞ്ചുറികളില്‍ സെഞ്ചുറിയടിച്ച താരമാണ് സച്ചിന്‍. അദ്ദേഹത്തിന്റെ 100 സെഞ്ചുറികള്‍ എന്ന റെക്കോഡുംപരിക്കേല്‍ക്കാതെ നില്‍ക്കുകയാണ്.

ये भी पà¥�ें- ടെസ്റ്റ് ക്രിക്കറ്റ് കളിക്കുന്ന മാനസികാവസ്ഥയില്‍ കൊറോണയെ നേരിടാമെന്ന് സച്ചിന്‍

6. ടെസ്റ്റ് കളിക്കുന്ന എല്ലാ രാജ്യങ്ങള്‍ക്കെതിരെയും സെഞ്ചുറി നേടിയിട്ടുള്ള കളിക്കാരനാണ് സച്ചിന്‍.

7.ഏറ്റവും കൂടുതല്‍ ടെസ്റ്റ്(200) ഏകദിന മത്സരങ്ങള്‍(463) കൡച്ചതിന്റെ റെക്കോഡും സച്ചിന് സ്വന്തം.

8. ടെസ്റ്റില്‍ ഏറ്റവും കൂടുതല്‍(20) തവണ 150ലേറെ റണ്‍സ് നേടിയതും സച്ചിന്‍ തന്നെ.

9. ഏകദിന ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ ബൗണ്ടറി(2211) നേടിയതിന്റെ അവകാശിയും സച്ചിനാണ്.

10 ടെസ്റ്റിലും ഏകദിനത്തിലും ഏറ്റവും കൂടുതല്‍ റണ്‍ നേടിയ താരവും മറ്റൊരാളല്ല. ഏകദിനത്തില്‍ 18426 റണ്‍സും ടെസ്റ്റില്‍ 15921 റണ്‍സുമാണ് സച്ചിന്‍ അടിച്ചുകൂട്ടിയിരിക്കുന്നത്.

TAGS :

Next Story