Quantcast

പുതിയ 'ക്രീസിലേക്ക്' ധോണി; സ്വന്തം പ്രൊഡക്ഷൻ കമ്പനി വരുന്നു

ധോണിയുടെ ഭാര്യ സാക്ഷി സിങ് റാവത്താണ് പ്രൊഡക്ഷൻ കമ്പനിയുടെ മാനേജിങ് ഡയറക്ടർ.

MediaOne Logo

Sports Desk

  • Published:

    9 April 2021 10:23 AM IST

പുതിയ  ക്രീസിലേക്ക് ധോണി; സ്വന്തം പ്രൊഡക്ഷൻ കമ്പനി വരുന്നു
X

ഇന്ത്യൻ മുൻ നായകൻ മഹേന്ദ്ര സിങ് ധോണി സ്വന്തം പ്രൊഡക്ഷൻ ഹൗസ് ആരംഭിക്കുന്നു. ധോണി എന്‍റർടെയിൻമെന്‍റ് എന്നു പേരിട്ടിരിക്കുന്ന കമ്പനിയിൽ നിന്ന് ആദ്യം പുറത്തിറങ്ങുക ക്യാപ്റ്റൻ സെവൻ എന്നു പേരിട്ട ആനിമേറ്റഡ് സീരിസായിരിക്കും. ധോണി വ്യത്യസ്തമായൊരു ലുക്കിലായിരിക്കും സീരിസിൽ പ്രത്യക്ഷപെടുക. 2022 ലായിരിക്കും റിലീസ്.

സീരീസിനെ കുറിച്ച് ധോണി പറഞ്ഞത് ഇങ്ങനെയാണ്- ''ഇതിന്‍റെ ആശയവും കഥയും മികച്ചതാണ്. ക്രിക്കറ്റിനേക്കാൾ ഉപരി എന്‍റെ മറ്റു ഇഷ്ടങ്ങളും ഇതിലൂടെ പുറത്തുവരും''.

ധോണിയുടെ ഭാര്യ സാക്ഷി സിങ് റാവത്താണ് പ്രൊഡക്ഷൻ കമ്പനിയുടെ മാനേജിങ് ഡയറക്ടർ. ക്യാപ്റ്റൻ 7 നിൽ പ്രക്ഷകരെ കാത്ത് ഒരുപാട് സാഹസികതകൾ ഒരുക്കുന്നുണ്ടെന്ന് സാക്ഷി ധോണി പറഞ്ഞു.

മീഡിയവൺ വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കാൻ ജോയിൻ ചെയ്യുക

TAGS :

Next Story