Quantcast

ദ്രാവിഡിന്‍റെ ഇതുവരെ കാണാത്ത അവതാരം; ട്വിറ്ററില്‍ ട്രെന്‍റിങ്ങായി ഇന്ദിരാനഗറിലെ ഈ ഗുണ്ട

ഇന്ദിരാനഗര്‍ കാ ഗുണ്ട മീമുകള്‍ ശ്രദ്ധ നേടുമ്പോള്‍ രാഹുല്‍ ദ്രാവിഡിന് മറുപടിയുമായി ബോളിവുഡ് താരം ദീപിക പദുകോണും രംഗത്തെത്തി

MediaOne Logo

Web Desk

  • Published:

    10 April 2021 2:33 PM GMT

ദ്രാവിഡിന്‍റെ ഇതുവരെ കാണാത്ത അവതാരം; ട്വിറ്ററില്‍ ട്രെന്‍റിങ്ങായി ഇന്ദിരാനഗറിലെ ഈ ഗുണ്ട
X

ഇന്ത്യയുടെ വന്‍മതില്‍ എന്നറിയപ്പെടുന്ന രാഹുല്‍ ദ്രാവിഡ് കാര്‍ തല്ലിപ്പൊളിക്കുന്ന ഒരു പരസ്യം പ്രേക്ഷകശ്രദ്ധ ആകര്‍ഷിച്ചിരുന്നു. നിമിഷങ്ങള്‍ക്കകം സോഷ്യല്‍ മീഡിയയില്‍ ട്രെന്‍റിങ്ങായി ദ്രാവിഡിന്‍റെ കാര്‍ പൊളിക്കല്‍ പരസ്യം. ഇതിനൊപ്പം, പരസ്യത്തിന്‍റെ ചുവടുപറ്റി അതിനെക്കുറിച്ചുള്ള ഹാഷ്ടാഗുകളും ട്വിറ്ററില്‍ ട്രെന്‍റിങ്ങാണ്.

ഇന്ദിരാനഗര്‍കാഗുണ്ട, രാഹുല്‍ ദ്രാവിഡ്, ഇന്ദിരാനഗര്‍ തുടങ്ങിയ ഹാഷ്ടാഗുകളാണ് ട്വിറ്ററില്‍ ട്രെന്‍റിങ്. ബെംഗളുരുവിലെ തിരക്കേറിയ റോഡില്‍ രോഷാകുലനായി കാര്‍ അടിച്ചുപൊട്ടിക്കുന്ന ദ്രാവിഡിന്‍റെ പരസ്യത്തന് മുമ്പെങ്ങും ലഭിക്കാത്ത സ്വീകാര്യതയാണ് ഇപ്പോള്‍ ലഭിക്കുന്നത്.

ഇന്ദിരാനഗര്‍ കാ ഗുണ്ട മീമുകള്‍ ശ്രദ്ധ നേടുമ്പോള്‍ രാഹുല്‍ ദ്രാവിഡിന് മറുപടിയുമായി ബോളിവുഡ് താരം ദീപിക പദുകോണും രംഗത്തെത്തി. തന്‍റെ കുട്ടിക്കാലത്ത് നിന്നുള്ള ഒരു ചിത്രം പങ്കുവെച്ച് ഞാനാണ് ഇന്ദിര നഗറിലെ പെണ്‍ഗുണ്ട എന്ന് ദീപിക ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്തു.

കാറില്‍ ട്രാഫിക്ക് ബ്ലോക്കില്‍ പെട്ടുകിടക്കുന്ന ദ്രാവിഡിനെയാണ് ആദ്യം വീഡിയോയില്‍ കാണാനാകുക. പിന്നീട് തൊട്ടടുത്ത് കിടക്കുന്ന യാത്രികരോട് ചൂടാവുകയും പൊട്ടിത്തെറിക്കുകയും ചെയ്യുന്ന താരത്തെയാണ് കാണുന്നത്. ശേഷം ബാറ്റെടുത്ത് അടുത്തുള്ള കാറിന്‍റെ മിറര്‍ തല്ലിപ്പൊട്ടിക്കുന്നതും ഒടുവില്‍ കാറിന്‍റെ റൂഫ് തുറന്ന് ഇന്ദിരാ നഗറിലെ ഗുണ്ടയാണ് താനെന്ന് ഉറക്കെ വിളിച്ചലറുന്നതും വീഡിയോയില്‍ കാണാം.

മീഡിയവൺ വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കാൻ ജോയിൻ ചെയ്യുക

TAGS :

Next Story