Quantcast

തിരിച്ചുവരവ് രാജകീയമാക്കി റെയ്‌ന

റെയ്‌നയെന്ന ഉത്തർപ്രദേശുകാരൻ ചെന്നൈയുടെ മഞ്ഞക്കുപ്പായത്തിൽ ഇറങ്ങിയത് വെറുതെയങ്ങ് പോകാനല്ലായിരുന്നു.

MediaOne Logo

Sports Desk

  • Published:

    10 April 2021 3:29 PM GMT

തിരിച്ചുവരവ് രാജകീയമാക്കി റെയ്‌ന
X

ഒരു സീസണിന്‍റെ ഇടവേളയ്ക്കു ശേഷം സുരേഷ് റെയ്‌നയെന്ന ഉത്തർപ്രദേശുകാരൻ ചെന്നൈയുടെ മഞ്ഞക്കുപ്പായത്തിൽ ഇറങ്ങിയത് വെറുതെയങ്ങ് പോകാനല്ലായിരുന്നു. ഡൽഹിക്കെതിരേ നടന്ന മത്സരത്തിൽ കൂടെ നിന്നവരെല്ലാം വീണപ്പോൾ പൊരുതി നിന്ന് റെയ്‌ന നേടിയത് 54 റൺസാണ് ചെന്നൈ ഇന്നിംഗിസിന്‍റെ നെടുംതൂണായത്.

ഓപ്പണർമാരായ ഡുപ്ലെസിസും റിതുരാജ് ഗെയ്കവാദും പെട്ടെന്ന് തന്നെ കൂടാരം കയറിയതോടെ പിന്നാലെ വന്ന മൊയീൻ അലിക്ക് മികച്ച പിന്തുണയുമായി റെയ്‌ന നിന്നു. മൊയീൻ കളം വിട്ടപ്പോഴും റെയ്‌ന പൊരുതി നിന്നു അർധ സെഞ്ച്വറി നേടിയാണ് മടങ്ങിയത്. 36 പന്തിൽ നിന്ന് 54 റൺസ് നേടിയ റെയ്‌ന അനാവശ്യ റൺസ് റണ്ണൗട്ടിലൂടെയാണ് പുറത്തുപോയത്.

മീഡിയവൺ വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കാൻ ജോയിൻ ചെയ്യുക

TAGS :

Next Story