Quantcast

ലോക ടെസ്റ്റ്‌ ചാമ്പ്യൻഷിപ്പ് ഫൈനൽ; 4000 കാണികൾക്ക് പ്രവേശനം

ഇംഗ്ലണ്ടില്‍ ക്രിക്കറ്റ് മത്സരങ്ങള്‍ക്കായി കാണികളെ അനുവദിക്കുവാന്‍ തീരുമാനം

MediaOne Logo

Web Desk

  • Published:

    20 May 2021 3:52 AM GMT

ലോക ടെസ്റ്റ്‌ ചാമ്പ്യൻഷിപ്പ് ഫൈനൽ; 4000 കാണികൾക്ക് പ്രവേശനം
X

ഇംഗ്ലണ്ടില്‍ ക്രിക്കറ്റ് മത്സരങ്ങള്‍ക്കായി കാണികളെ അനുവദിക്കാൻ തീരുമാനം. വരുന്ന ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന് ആയിരിക്കും ഒരു ഔദ്യോഗിക മത്സരത്തിനായി ആദ്യം കാണികൾക്ക് പ്രവേശനം നൽകുക. 4000 കാണികളെ മത്സരം കാണുവാന്‍ അനുവദിക്കാനാണ് ഇപ്പോള്‍ തീരുമാനിച്ചിരിക്കുന്നത്.

സൗത്താംപ്ടണില്‍ വെച്ച് നടക്കുന്ന ഇംഗ്ലീഷ് കൗണ്ടി ചാമ്പ്യന്‍ഷിപ്പിലെ ഹാംഷയര്‍ ലെസ്റ്റര്‍ മത്സരത്തിനും1500 കാണികളെ അനുവദിച്ചിട്ടുണ്ട്. ജൂണ്‍ 18ന് ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ നടക്കാനിരിക്കുന്ന വേദി കൂടിയാണ് സൗത്താംപ്ടൺ. 2019 സെപ്റ്റംബറിന് ശേഷം ഇതാദ്യമായാണ് ഇംഗ്ലണ്ടില്‍ ഒരു ക്രിക്കറ്റ് മത്സരത്തിന് കാണികളെ അനുവദിക്കുന്നത്. നാളെ ആരംഭിയ്ക്കുന്ന മറ്റു കൗണ്ടി മത്സരങ്ങള്‍ക്കും കാണികളെ അനുവദിക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.

2000 ടിക്കറ്റുകള്‍ ഐ.സി.സി തങ്ങളുടെ സ്പോണ്‍സര്‍മാര്‍ക്കും മറ്റുമായി നല്‍കുമെന്നം ബാക്കി 2000 ടിക്കറ്റുകളാകും പൊതുജനങ്ങള്‍ക്കായി നല്‍കുകയെന്നുമാണ് അറിയുന്നത്.

TAGS :

Next Story