Quantcast

മാലിദ്വീപിലെ ബാറിൽ ഡേവിഡ് വാർണറും മൈക്കൽ സ്ലേറ്ററും തമ്മിൽ അടി; നിഷേധിച്ച് താരങ്ങൾ

താജ് കോറൽ റിസോർട്ടിലെ ഇടനാഴിയിൽ വച്ച് ഇരുവരും ഉന്തും തള്ളും ഉണ്ടായി എന്നാണ് റിപ്പോർട്ട്

MediaOne Logo

Sports Desk

  • Published:

    9 May 2021 10:11 AM GMT

മാലിദ്വീപിലെ ബാറിൽ ഡേവിഡ് വാർണറും മൈക്കൽ സ്ലേറ്ററും തമ്മിൽ അടി; നിഷേധിച്ച് താരങ്ങൾ
X

ഇന്ത്യയിൽ നിന്ന് ഓസ്‌ട്രേലിയയിലേക്കുള്ള യാത്രയ്ക്കിടെ മാലിദ്വീപിലെ ബാറിൽ വച്ച് ഓസീസ് ഓപണർ ഡേവിഡ് വാർണറും മുൻ താരവും കമന്റേറ്ററുമായ മൈക്കൽ സ്ലേറ്ററും തമ്മിൽ അടിയുണ്ടായതായി റിപ്പോർട്ട്. ഡെയ്‌ലി ടെലഗ്രാഫ് ആണ് വാർത്ത റിപ്പോർട്ട് ചെയ്തത്.

ക്വാറന്റീനിൽ കഴിയവെ താജ് കോറൽ റിസോർട്ടിലെ ഇടനാഴിയിൽ വച്ച് ഇരുവരും ഉന്തും തള്ളും ഉണ്ടായി എന്നാണ് റിപ്പോർട്ടിൽ പറയുന്നത്. എന്നാൽ റിപ്പോർട്ട് ഇരുവരും തള്ളി.

'ഞാനും ഡേവിയും നല്ല സുഹൃത്തുക്കളാണ്. തമ്മിൽ പോരടിക്കാനുള്ള സാധ്യതയും തീരെ കുറവ്'- ഫോക്‌സ് സ്‌പോർട്‌സിലെ മുതിർന്ന മാധ്യമപ്രവർത്തകൻ ഫിൽ റോത്ഫീൽഡിന് അയച്ച ടെക്സ്റ്റ് സന്ദേശത്തിൽ സ്ലേറ്റർ വ്യക്തമാക്കി. ഇത്തരത്തിലുള്ള ഒരു നാടകമേ നടന്നിട്ടില്ല എന്നാണ് വാർണർ പ്രതികരിച്ചത്. ഇത്തരം കാര്യങ്ങൾ എവിടെ നിന്ന് കിട്ടുന്നു എന്ന് തനിക്കറിയില്ല. കൃത്യമായ തെളിവില്ലാതെ ഇത്തരത്തിൽ എഴുതുകയാണോ? ഒന്നും സംഭവിച്ചിട്ടില്ല- സൺറൈസേഴ്‌സ് ഹൈദരാബാദ് ക്യാപ്റ്റൻ പറഞ്ഞു.

താരങ്ങളും കോച്ചുമാരും കമന്റേറ്റർമാരും അടങ്ങുന്ന 39 പേരാണ് ഇപ്പോൾ ഓസീസിലേക്കുള്ള വിമാനം കാത്ത് മാലിദ്വീപിൽ കഴിയുന്നത്. നിലവിൽ ഇന്ത്യയിൽ നിന്ന് ഓസ്‌ട്രേലിയയിലേക്ക് നേരിട്ടു വിമാനമില്ല. ഇതിന് പിന്നാലെയാണ് ഇവരെ ബിസിസിഐ ഇടപെട്ട് മാലിദ്വീപിലെത്തിച്ചത്. ക്വാറന്‍റീന്‍ കാലാവധി പൂര്‍ത്തിയാക്കിയ ശേഷമാകും ഇവരുടെ മടക്കം.

TAGS :

Next Story