Quantcast

ഐ.പി.എല്ലിൽ 7,000 റൺസ്, റെക്കോർഡ് ഇന്നിങ്സുമായി കോഹ്ലി, തകര്‍ത്തടിച്ച് ലോംറോർ; ബാംഗ്ലൂരിന് മികച്ച സ്‌കോർ

സ്വന്തം 'ഹോം ഗ്രൗണ്ടില്‍' ബാല്യകാല കോച്ചിനു മുന്നിലാണ് കോഹ്ലിയുടെ ചരിത്രനേട്ടം

MediaOne Logo

Web Desk

  • Updated:

    2023-05-06 16:53:27.0

Published:

6 May 2023 4:25 PM GMT

DC vs RCB Live Score, IPL 2023, Virat Kohli, Mahipal Lomror
X

ന്യൂഡൽഹി: സ്വന്തം ജന്മനാട്ടിലെ 'ഹോം ഗ്രൗണ്ടിൽ' ബാല്യകാല കോച്ചിനുമുൻപിൽ അർധസെഞ്ച്വറിയുമായി തിളങ്ങി വിരാട് കോഹ്ലി. മുൻനിരയിൽ കോഹ്ലിയുടെ കരുതലോടെയുള്ള ബാറ്റിങ്ങിന്റെയും മഹിപാൽ ലോംറോറിന്റെ വെടിക്കെട്ട് ഫിഫ്റ്റിയുടെയും കരുത്തിൽ ഡൽഹി കാപിറ്റൽസിനെതിരെ മികച്ച സ്‌കോർ ഉയർത്തി റോയൽ ചാലഞ്ചേഴ്‌സ് ബാംഗ്ലൂർ. നാല് വിക്കറ്റ് നഷ്ടത്തിൽ 182 റൺസ് വിജയലക്ഷ്യമാണ് ബാംഗ്ലൂർ ഡൽഹിക്കുമുന്നില്‍ ഉയർത്തിയത്.

അരുൺ ജെയ്റ്റ്‌ലി സ്റ്റേഡിയത്തിൽ ടോസ് ലഭിച്ച ബാംഗ്ലൂർ നായകൻ ഫാഫ് ഡുപ്ലെസി ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. നായകനും കോഹ്ലിയും ചേർന്ന് പവർപ്ലേയിൽ ടീമിന് മികച്ച തുടക്കവും നൽകി. ഒരറ്റത്ത് നാട്ടുകാരൻ കോഹ്ലിയെ കാഴ്ചക്കാരനാക്കി തകർത്തുകളിച്ച ഡുപ്ലെസി അർധസെഞ്ച്വറിക്കു തൊട്ടരികെ വീണു. 32 പന്തിൽ ഒരു സിക്‌സും അഞ്ചു ഫോറും പറത്തി 45 റൺസെടുത്ത താരം മിച്ചൽ മാർഷിന്റെ പന്തിലാണ് വീണത്.

തുടർന്ന് ലോംറോറുമായി ചേർന്ന് കോഹ്ലി ടീം സ്‌കോർ ഉയർത്തിക്കൊണ്ടിരുന്നു. ഏറെ പന്ത് നേരിട്ടാണെങ്കിലും സ്വന്തം മണ്ണിൽ ദീർഘനാളിനുശേഷം അർധസെഞ്ച്വറി കുറിക്കാനും സൂപ്പർ താരത്തിനായി. ഇതോടൊപ്പം ഐ.പി.എല്ലിലെ ഏറ്റവും ഉയർന്ന റൺവേട്ടക്കാരനുമായി കോഹ്ലി. ഐ.പി.എല്ലിൽ 7,000 റൺസ് പിന്നിടുന്ന ആദ്യ താരമായിരിക്കുകയാണ് കോഹ്ലി. മുകേഷ് കുമാറിന്റെ പന്തിൽ ഖലീൽ അഹ്മദ് പിടിച്ച് പുറത്താകുമ്പോൾ 46 പന്തിൽ അഞ്ച് ബൗണ്ടറിയുമായി 55 റൺസായിരുന്നു താരത്തിന്റെ സമ്പാദ്യം.

തുടർന്നങ്ങോട്ടായിരുന്നു ലോംറോറിന്റെ വെടിക്കെട്ട് ബാറ്റിങ്. 29 പന്തിൽ 54 റൺസുമായി യുവതാരം പുറത്താകാതെ നിന്നു. മൂന്ന് സിക്‌സറും ആറ് ഫോറും ലോംറോറിന്റെ ഇന്നിങ്‌സിനു മിഴിവേകി.

Summary: DC vs RCB Live Score, IPL 2023

TAGS :

Next Story