Quantcast

നിങ്ങൾക്ക് തോന്നുന്നത് എഴുതിപിടിപ്പിക്കരുത്; ടെസ്റ്റ്‌ മതിയാക്കുന്നു എന്ന വാർത്തകളെ തള്ളി ഭുവനേശ്വർ കുമാർ

ഇംഗ്ലണ്ട് പര്യടനത്തിനുള്ള ഇന്ത്യൻ ടീമിൽ ഇടം ലഭിക്കാതെ വന്നതിന് പിന്നാലെയാണ് ടെസ്റ്റ് ക്രിക്കറ്റില്‍ ഭുവനേശ്വർ തുടരില്ലെന്ന തരത്തിൽ വാർത്തകൾ പ്രചരിച്ചത്.

MediaOne Logo

Web Desk

  • Updated:

    2021-05-16 08:01:19.0

Published:

16 May 2021 7:56 AM GMT

നിങ്ങൾക്ക് തോന്നുന്നത് എഴുതിപിടിപ്പിക്കരുത്; ടെസ്റ്റ്‌ മതിയാക്കുന്നു എന്ന വാർത്തകളെ തള്ളി ഭുവനേശ്വർ കുമാർ
X

ടെസ്റ്റ്‌ ക്രിക്കറ്റ് കരിയർ മതിയാക്കുന്നു എന്ന തരത്തിൽ പുറത്തുവന്ന വാർത്തകൾക്കെതിരെ ഭുവനേശ്വർ കുമാർ രംഗത്ത്. ഇംഗ്ലണ്ട് പര്യടനത്തിനുള്ള ഇന്ത്യൻ ടീമിൽ ഇടം ലഭിക്കാതെ വന്നതിന് പിന്നാലെയാണ് ടെസ്റ്റ് ക്രിക്കറ്റില്‍ ഭുവനേശ്വർ തുടരില്ലെന്ന തരത്തിൽ വാർത്തകൾ പ്രചരിച്ചത്. ഇതിനെതിരെ രൂക്ഷപ്രതികരണവുമായാണ് താരം രംഗത്തു വന്നത്.

മാധ്യമങ്ങൾക്ക് തോന്നുന്ന ഊഹാപോഹങ്ങളും നിഗമനങ്ങളും എഴുതിപ്പിടിപ്പിക്കരുതെന്നായിരുന്നു വാർത്തകളോട് ഭുവിയുടെ പ്രതികരണം. ക്രിക്കറ്റിലെ മൂന്നു ഫോർമാറ്റുകളിലുംഎപ്പോഴും കളിക്കാൻ താരം തയ്യാറാണെന്നും ഇത്തരം അടിസ്ഥാന രഹിതമായ റിപ്പോർട്ടുകൾ കൊടുക്കരുതെന്നും ഭുവനേശ്വർ വ്യക്തമാക്കി. തന്റെ ഔദ്യോഗിക ട്വിറ്റർ ഹാൻഡിലിലൂടെയായിരുന്നു താരത്തിന്റെ പ്രതികരണം.

'ഞാൻ ഇനി ടെസ്റ്റ് ക്രിക്കറ്റ് കളിക്കില്ലെന്ന തരത്തിൽ പുറത്തു വന്ന വാർത്തകൾ കണ്ടു. അതിന് ഒരു വ്യക്തത വരുത്തുവാൻ വേണ്ടിയാണ് ഈ കുറിപ്പ് എഴുതുന്നത്. ക്രിക്കറ്റിലെ മൂന്നു ഫോർമാറ്റുകളിലും എപ്പോഴും കളിക്കാൻ ഞാൻ തയ്യാറാണ്. ടീം സെലക്ഷനെക്കുറിച്ച് ചിന്തിക്കാതെയാണ് മൂന്നു ഫോര്‍മാറ്റുകള്‍ക്ക് വേണ്ടിയും ഞാന്‍ എപ്പോഴും തയ്യാറെടുപ്പുകള്‍ നടത്താറുള്ളത്. തുടര്‍ന്നും ഇങ്ങനെ തന്നെ പോകാൻ ആണ് ഉദ്ദേശിക്കുന്നത്. ദയവ് ചെയ്ത് നിങ്ങളുടെ ഊഹാപോഹങ്ങൾക്കും നിഗമനങ്ങൾക്കുമനുസരിച്ച് വാർത്തകളുണ്ടാക്കരുത്' - ഭുവനേശ്വർ ട്വിറ്ററിൽ കുറിച്ചു.

അതേസമയം ന്യൂസിലാൻഡിനെതിരായ ലോകടെസ്റ്റ്‌ ചാമ്പ്യൻഷിപ്പ് ഫൈനലിനും ഇഗ്ലണ്ടിനെതിരായ പരമ്പരക്കും വേണ്ടി ജൂൺ രണ്ടിന് ഇന്ത്യൻ സ്ക്വാഡ് ഇഗ്ലണ്ടിലേക്ക് തിരിക്കും. ടെസ്റ്റ്‌ ചാമ്പ്യൻഷിപ്പ് ഫൈനലിന് ശേഷം നടക്കുന്ന ഇഗ്ലണ്ടിനെതിരായ ടെസ്റ്റ്‌ പരമ്പരയ്ക്കും ഇതേ ടീം തന്നെയാകും കളത്തിൽ ഇറങ്ങുക.

TAGS :

Next Story