Quantcast

ക്ലാസൻ ക്ലാസ്; ബാംഗ്ലൂരിന് ജയിക്കാന്‍ 187

ഒറ്റയാനായി നിറഞ്ഞാടിയ ക്ലാസൻ സെഞ്ച്വറിയുമായാണ്(104) ഹൈദരാബാദിനെ മികച്ച സ്‌കോറിലേക്ക് നയിച്ചത്

MediaOne Logo

Web Desk

  • Published:

    18 May 2023 3:55 PM GMT

ക്ലാസൻ ക്ലാസ്; ബാംഗ്ലൂരിന് ജയിക്കാന്‍ 187
X

ഹൈദരാബാദ്: പ്ലേഓഫ് സാധ്യതകൾ അസ്തമിച്ചെങ്കിലും ഹെന്റിച്ച് ക്ലാസന്റെ ക്ലാസ് ഇന്നിങ്‌സിൽ സ്വന്തം ഗ്രൗണ്ടിൽ മികച്ച സ്‌കോർ ഉയർത്തി ഹൈദരാബാദ്. ഒറ്റയാനായി നിറഞ്ഞാടിയ ക്ലാസൻ സെഞ്ച്വറിയുമായാണ്(104) മികച്ച സ്‌കോറിലേക്ക് ഹൈദരാബാദിനെ നയിച്ചത്. നിർണായക മത്സരത്തിൽ 187 റൺസാണ് ബാംഗ്ലൂരിനു മുന്നിൽ വിജയലക്ഷ്യം.

കഴിഞ്ഞ മത്സരത്തിൽ താരമായ വെയ്ൻ പാർണലിന് ആദ്യ ഓവറിൽ നിയന്ത്രണം നഷ്ടമായപ്പോൾ മുഹമ്മദ് സിറാജും മൈക്കൽ ബ്രെയ്‌സ്‌വെല്ലും ചേർന്ന് മികച്ച തുടക്കമാണ് ബാംഗ്ലൂരിന് നൽകിയത്. ഒരോവറിൽ രണ്ട് ഓപണർമാരെയും മടക്കിയയച്ച് ബ്രെയ്‌സ്‌വെൽ ആതിഥേയർക്ക് കനത്ത പ്രഹരം നൽകി. ആദ്യം അഭിഷേക് ശർമ(11) മഹിപാൽ ലൊംറോറിനും പിന്നാലെ രാഹുൽ തൃപാഠി(15) ഹർഷൽ പട്ടേലിനും ക്യാച്ച് നൽകിയാണ് മടങ്ങിയത്.

നാലാമനായി ഇറങ്ങിയ ഹെന്റിച്ച് ക്ലാസൻ ആഗ്രഹിച്ച തുടക്കമാണ് ഷഹബാസ് അഹ്മദ് നൽകിയത്. തപ്പിത്തടഞ്ഞ ക്യാപ്റ്റൻ ഐഡൻ മാർക്രാമിനെ(18) ഷഹബാസ് ബൗൾഡാക്കിയെങ്കിലും അപ്പുറത്ത് ക്ലാസൻ ക്ലാസ് ഇന്നിങ്‌സ് തുടർന്നു. ഒടുവിൽ 19-ാം ഓവറിൽ ഹർഷൽ പട്ടേലിന്റെ പന്തിൽ ക്ലീബൗൾഡായാണ് ക്ലാസൻ മടങ്ങിയത്. 51 പന്തിൽ 104 റൺസെടുത്താണ് ക്ലാസൻ മടങ്ങിയത്. ആറ് സിക്‌സറും എട്ട് ഫോറും ഇന്നിങ്‌സിനു കൊഴുപ്പേകി. ഹാരി ബ്രൂക്ക് 27 റൺസുമായി പുറത്താകാതെ നിന്നു.

ബാംഗ്ലൂർ ബൗളിങ്ങിൽ രണ്ടു വിക്കറ്റുമായി ബ്രെയ്‌സ്‌വാളാണ് തിളങ്ങിയത്. സിറാജിനും ഷഹബാസിനും ഹർഷലിനും ഓരോ വിക്കറ്റ് വീതം ലഭിച്ചു.

Summary: IPL 2023: SRH vs RCB Match Live Updates

TAGS :

Next Story