Quantcast

ബുമ്രയുടെ ആരാധകനാണ് താനെന്ന് വിൻഡീസ് ഇതിഹാസം കര്‍ട്‍ലി ആംബ്രോസ്

ടെസ്റ്റില്‍ 400 വിക്കറ്റ് നേടുവാന്‍ കഴിവുള്ള താരമാണ് ബുമ്രയെന്നും, ബുമ്രയുടെ ആരാധകനാണ് താനെന്നും ആംബ്രോസ് വ്യക്തമാക്കി

MediaOne Logo

Web Desk

  • Published:

    9 May 2021 7:18 AM GMT

ബുമ്രയുടെ ആരാധകനാണ് താനെന്ന് വിൻഡീസ് ഇതിഹാസം കര്‍ട്‍ലി ആംബ്രോസ്
X

ഇന്ത്യന്‍ പേസർ ജസ്പ്രീത് ബുംറയെ പുകഴ്ത്തി വിൻഡീസ് ഇതിഹാസം കര്‍ട്‍ലി ആംബ്രോസ്. ടെസ്റ്റില്‍ 400 വിക്കറ്റ് നേടുവാന്‍ കഴിവുള്ള താരമാണ് ബുമ്രയെന്നും, ബുമ്രയുടെ ആരാധകനാണ് താനെന്നും ആംബ്രോസ് പറഞ്ഞു.

88-2000 കാലഘട്ടത്തിൽ വിൻഡീസ് ക്രിക്കറ്റിന്റെ പേസ് നിരയെ നയിച്ച് കളത്തിൽ നിറഞ്ഞു നിന്ന എക്കാലത്തെയും മികച്ച പേസ് ബൗളർമാരിൽ ഒരാളാണ് ആംബ്രോസ്. 98 ടെസ്റ്റുകളിൽ നിന്ന് 405 വിക്കറ്റും കര്‍ട്‍ലി ആംബ്രോസ് നേടിയിട്ടുണ്ട്.

ഒരുപാട് ആയുധങ്ങൾ കയ്യിലുള്ള പേസ് ബൗളറാണ് ജസ്പ്രീത് ബുമ്രയെന്ന് അഭിപ്രായപ്പെട്ട ആംബ്രോസ് താൻ കണ്ടിട്ടുള്ള മറ്റ് ബൗളർമാരിൽ നിന്നെല്ലാം വ്യത്യസ്തനാണ് ബുമ്രയെന്നും പ്രശംസിച്ചു. ആരോ​ഗ്യം നിലനിർത്തി ഫിറ്റ്നസോടെ കളിക്കാൻ സാധിച്ചാൽ 400 വിക്കറ്റ് നേട്ടത്തിലേക്ക് ബുമ്രക്ക് വേഗം എത്താനാവുമെന്നും ആംബ്രോസ് പറഞ്ഞു. എന്നാൽ എത്ര നാൾ കളി തുടരാൻ കഴിയും എന്നതിന് ബുമ്ര തന്നെയാണ് ഫിറ്റ്നസ് കൊണ്ട് മറുപടി പറയേണ്ടതെന്നും അദ്ദേഹം ഓർമിപ്പിച്ചു.

ബുമ്രയുടെ ആരാധകനാണ് താനെന്ന് വെളിപ്പെടുത്തിയ ആംബ്രോസ് പന്ത് സീം ചെയ്യിക്കാനും സ്വിംഗ് ചെയ്യിക്കാനും വിചാരിക്കുമ്പോൾ യോര്‍ക്കര്‍ എറിയുവാനും സാധിക്കുന്ന ബുമ്രയുടെ കഴിവ് മറ്റ് കളിക്കാരിൽ നിന്ന് താരത്തെ അപകടകാരിയാക്കുന്നുവെന്നും വ്യക്തമാക്കി.

TAGS :

Next Story