Quantcast

ഇന്‍ഡോര്‍ ഏകദിനം: ഇന്ത്യയെ ബാറ്റിങ്ങിനയച്ച് ആസ്‌ട്രേലിയ

സൂപ്പര്‍ ബൗളര്‍ ജസ്പ്രീത് ബുംറയെ പുറത്തിരുത്തി ഇന്ത്യ പ്രസീദ് കൃഷ്ണക്ക് അവസരം നല്‍കി

MediaOne Logo

Web Desk

  • Published:

    24 Sept 2023 1:44 PM IST

ഇന്‍ഡോര്‍ ഏകദിനം: ഇന്ത്യയെ ബാറ്റിങ്ങിനയച്ച് ആസ്‌ട്രേലിയ
X

India vs Australia, cricket news, bcci, live news, cricket news

ഇന്‍ഡോര്‍: രണ്ടാം ഏകദിനത്തില്‍ ടോസ് നേടിയ ആസ്‌ട്രേലിയ ഇന്ത്യയെ ബാറ്റിങ്ങിനയച്ചു. പിച്ച് ചേസിങ്ങിനെ തുണക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ആസ്‌ട്രേലിയന്‍ നായകന്‍ സ്റ്റീവ് സ്മിത്ത് ടോസിന് ശേഷം പ്രതികരിച്ചു.

സൂപ്പര്‍ ബൗളര്‍ ജസ്പ്രീത് ബുംറയെ പുറത്തിരുത്തി ഇന്ത്യ പ്രസീദ് കൃഷ്ണക്ക് അവസരം നല്‍കിയപ്പോള്‍ ആസ്‌ട്രേലിയ പാറ്റ് കമ്മിന്‍സ്, മിച്ചല്‍ മാര്‍ഷ്, മാര്‍കസ് സ്‌റ്റോയ്‌നിസ് എന്നിവര്‍ക്ക് വിശ്രമം അനുവദിച്ചാണ് കളിക്കാനിറങ്ങുന്നത്. ആസ്‌ട്രേലിയക്കായി പേസര്‍ സ്‌പെന്‍സര്‍ ജോണ്‍സണ്‍ മത്സരത്തില്‍ അരങ്ങേറ്റം കുറിക്കും.

ടീം (ഇന്ത്യ): ശുഭ്മാന്‍ ഗില്‍, ഋഥുരാജ് ഗെയ്ക്‌വാദ്, ശ്രേയസ് അയ്യര്‍, കെ.എല്‍ രാഹുല്‍, ഇഷാന്‍ കിഷന്‍, സൂര്യകുമാര്‍ യാദവ്, രവീന്ദ്ര ജദേജ, രവിചന്ദ്രന്‍ അശ്വിന്‍, ഷര്‍ദുല്‍ ഠാക്കൂര്‍, മുഹമ്മദ് ഷമി, പ്രസിദ് കൃഷ്ണ

ടീം (ആസ്‌ട്രേലിയ): ഡേവിഡ് വാര്‍ണര്‍, മാത്യൂ ഷോര്‍ട്ട്, സ്റ്റീ്‌വ് സ്മിത്ത്, മാര്‍ണസ് ലബുഷൈന്‍, ജോഷ് ഇങ്ഗ്‌ലിസ്, അലക്‌സ് ക്യാരി, കാമറൂണ്‍ ഗ്രീന്‍, സീന്‍ ആബട്ട്, ആദം സാംബ, ജോഷ് ഹേസല്‍ വുഡ്, സ്‌പെന്‍സര്‍ ജോണ്‍സണ്‍

മൊഹാലിയില്‍ നടന്ന ആദ്യ ഏകദിനത്തില്‍ ഇന്ത്യ ആസ്‌ട്രേലിയയെ അഞ്ചുവിക്കറ്റിന് തകര്‍ത്തിരുന്നു.

TAGS :

Next Story