സഞ്ജു ടീമില്‍; മഴ ഭീതിയില്‍ നാലാം ടി20, ഇന്ത്യ ആദ്യം ബാറ്റ് ചെയ്യും

ശ്രേയസ് അയ്യറിനു പകരക്കാരനായാണ് സഞ്ജു ടീമിൽ ഇടംപിടിച്ചത്

MediaOne Logo

Web Desk

  • Updated:

    2022-08-06 15:13:52.0

Published:

6 Aug 2022 3:12 PM GMT

സഞ്ജു ടീമില്‍; മഴ ഭീതിയില്‍ നാലാം ടി20, ഇന്ത്യ ആദ്യം ബാറ്റ് ചെയ്യും
X

മിയാമി: വെസ്റ്റിൻഡീസിനെതിരായ നാലാം ടി20 മത്സരത്തിൽ ഇന്ത്യയ്ക്ക് ടോസ് നഷ്ടം. ടോസ് നേടിയ വിൻഡീസ് നായകൻ നിക്കോളസ് പൂരൻ ഇന്ത്യയെ ബാറ്റിങ്ങിനയച്ചു. സഞ്ജു സാംസൺ ടീമിൽ ഇടംപിടിച്ചുവെന്നതാണ് മലയാളികൾക്ക് സന്തോഷം പകരുന്ന വാർത്ത. എന്നാൽ, മഴഭീഷണി നിലനിൽക്കുന്നതിനാൽ കളി മുടങ്ങിയേക്കുമോ എന്ന ഭീതിയുമുണ്ട്.

ശ്രേയസ് അയ്യറിനു പകരക്കാരനായാണ് സഞ്ജുവിന് ടീമിൽ ഇടംലഭിച്ചത്. ലോകകപ്പ് തൊട്ടുമുന്നിൽ നിൽക്കെ സെലക്ടർമാരുടെ മനസിൽ ഇടംപിടിക്കാനുള്ള നിർണായക അവസരം കൂടിയാണ് സഞ്ജുവിന് ഇന്ന്. അയ്യർ സാധാരണ കളിക്കുന്ന മൂന്നാം സ്ഥാനത്തായിരിക്കും സഞ്ജു ഇന്ന് ഇറങ്ങുക.

ആർ. അശ്വിനു പകരം രവി ബിഷ്‌ണോയിയും ഹർദിക് പാണ്ഡ്യയ്ക്കു പകരം അക്‌സർ പട്ടേലും അന്തിമ ഇലവനിൽ ഇടംപിടിച്ചിട്ടുണ്ട്. ഇന്ത്യൻ ഇലവൻ: രോഹിത് ശർമ, സൂര്യകുമാർ യാദവ്, സഞ്ജു സാംസൺ, ദീപക് ഹൂഡ, ഋഷഭ് പന്ത്, ദിനേശ് കാർത്തിക്, അക്‌സർ പട്ടേൽ, ഭുവനേശ്വർ കുമാർ, രവി ബിഷ്‌ണോയ്, ആവേശ് ഖാൻ, അർശ്ദീപ് സിങ്.

വിൻഡീസ് സംഘത്തിൽ മാറ്റമൊന്നുമില്ല. വെസ്റ്റിൻഡീസ് ഇലവൻ: കൈൽ മയേഴ്‌സ്, ബ്രാൻഡൻ കിങ്, നിക്കോളസ് പൂരൻ, ഷിംറോൻ ഹെറ്റ്മയർ, റോവ്‌മെൻ പവൽ, ഡേവൻ തോമസ്, ജേസൻ ഹോൾഡർ, അകീൽ ഹുസൈൻ, ഡൊമിനിക് ഡ്രേക്ക്‌സ്, അൽസാരി ജോസഫ്, ഒഹേഡ് മക്കോയ്.

Summary: India vs West Indies, 4th T20I Live Updates

TAGS :

Next Story