Quantcast

ട്വന്റി 20 ലോകകപ്പിനുള്ള ഇന്ത്യൻ ജഴ്സി പുറത്ത്

MediaOne Logo

Sports Desk

  • Updated:

    2024-05-06 16:39:56.0

Published:

6 May 2024 7:14 PM IST

indian kit
X

ന്യൂഡൽഹി: ട്വന്റി 20 ലോകകപ്പിനുള്ള ഇന്ത്യൻ ടീം ജഴ്സി പുറത്തിറങ്ങി. പുതിയ ഡിസൈനിലുള്ള കിറ്റ് സ്​പോൺസർമാരായ അഡിഡാസാണ് സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവിട്ടത്. ധരംശാല സ്റ്റേഡിയത്തിന്റെ പശ്ചാത്തലത്തിലുള്ള പ്രകാശന വീഡിയോയിൽ രോഹിത് ശർമ, കുൽദീപ് യാദവ്,രവീന്ദ്ര ജദേജ എന്നിവർ അണിനിരന്നിട്ടുണ്ട്.

ജഴ്സിയിൽ ആരാധകർ സമ്മിശ്ര പ്രതികരണമാണ് രേഖപ്പെടുത്തുന്നത്. ചിലർ ജഴ്സിയിൽ സന്തോഷം രേഖപ്പെടുത്തുമ്പോൾ മറ്റുചിലർ ടീം ഇന്ത്യൻ ജഴ്സി പതിയെ നീലയിൽ നിന്നും കുങ്കുമ നിറത്തിലേക്ക് മാറുന്നതിലുള്ള പരിഭവവും പങ്കുവെക്കുന്നു.

ജൂൺ 2 മുതൽ അമേരിക്കയിലും വെസ്റ്റിൻഡീസിലുമായാണ് ​ട്വന്റി 20 ലോകകപ്പ് അരങ്ങേറുന്നത്. ജൂൺ 5ന് അയർലന്റിനെതിരെയാണ് ഇന്ത്യയുടെ ആദ്യമത്സരം. 9നാണ് പാകിസ്താനുമായി ഇന്ത്യ ഏറ്റുമുട്ടുക.

TAGS :

Next Story