Quantcast

ധോണിക്കുംമേലെ ജഡേജ; ഞെട്ടിച്ച് ചെന്നൈ

ഐപിഎലിന്റെ തുടക്കംതൊട്ട് ധോണിക്കൊപ്പം ടീമിലുള്ള സുരേഷ് റെയ്‌നയെ റിലീസ് ചെയ്തതാണ് മറ്റൊരു പ്രധാന വാർത്ത

MediaOne Logo

Web Desk

  • Updated:

    2021-11-30 17:14:04.0

Published:

30 Nov 2021 5:05 PM GMT

ധോണിക്കുംമേലെ ജഡേജ; ഞെട്ടിച്ച് ചെന്നൈ
X

ഐപിഎൽ മെഗാലേലത്തിനു മുൻപ് നായകൻ എംഎസ് ധോണി അടക്കം നാല് താരങ്ങളെ നിലനിർത്തി ചെന്നൈ സൂപ്പർ കിങ്‌സ്. ആരാധകരുടെ കാത്തിരിപ്പുകൾക്ക് അറുതിയാക്കിയാണ് അടുത്ത സീസണിൽ ടീമിനൊപ്പം ഗ്രൗണ്ടിൽ ധോണിയുണ്ടാകുമെന്ന പ്രഖ്യാപനം വന്നിരിക്കുന്നത്. ധോണിക്ക് പുറമെ രവീന്ദ്ര ജഡേജ, മോയിൻ അലി, ഋതുരാജ് ഗെയ്ക്ക്‌വാദ് എന്നിവരെയാണ് ചെന്നൈ നിലനിർത്തിയത്.

എന്നാൽ, വാർഷിക പ്രതിഫലത്തിൽ ധോണിക്കും മുകളിലാണ് ജഡേജ. പരമാവധി തുകയായ 16 കോടിയുടെ പൊന്നുംവില നൽകിയാണ് ചെന്നൈ താരത്തെ നിലനിർത്തിയത്. ധോണിക്ക് 12 കോടിയാണ് വാർഷിക പ്രതിഫലമായി നിശ്ചയിച്ചിരിക്കുന്നത്. ഇതാദ്യമായായിരിക്കും ധോണിക്ക് മറ്റൊരു താരത്തേതിലും കുറഞ്ഞ വാർഷിക പ്രതിഫലം ലഭിക്കുന്നത്. മോയിൻ അലിക്ക് എട്ടും ഗെയ്ക്ക്‌വാദിന് ആറും കോടി രൂപയാണ് വാർഷിക പ്രതിഫലം.

ഐപിഎലിന്റെ തുടക്കംതൊട്ട് ധോണിക്കൊപ്പം ടീമിലുള്ള സുരേഷ് റെയ്‌നയെ റിലീസ് ചെയ്തതാണ് മറ്റൊരു പ്രധാന വാർത്ത. 2008നുശേഷം ഇതാദ്യമായാണ് റെയ്‌നയെ ചെന്നൈ റിലീസ് ചെയ്യുന്നത്.

ധോണി, ജഡേജ, ഗെയ്ക്ക്‌വാദ് എന്നിവരെ നിലനിർത്തുമെന്ന് ഏറെക്കുറെ ഉറപ്പായിരുന്നെങ്കിലും മൂന്നാമൻ ആരാകുമെന്നായിരുന്നു എല്ലാവരും ഉറ്റുനോക്കിയത്. കഴിഞ്ഞ സീസണിൽ ടീമിന്റെ കിരീടനേട്ടത്തിലടക്കം നിർണായക സ്വാധീനമുള്ള ഇംഗ്ലീഷ് ഓൾറൗണ്ടർ മോയിൻ അലിയോ അതോ മറ്റൊരു ഇംഗ്ലീഷ് ഓൾറൗണ്ടറായ സാം കറനോ, ആരെ ടീം നിലനിർത്തുമെന്നായിരുന്നു ആരാധകർ ചോദിച്ചത്. അതല്ല, കഴിഞ്ഞ സീസണിൽ ബാറ്റിങ് നിരയുടെ നട്ടെല്ലായിരുന്ന ഫാഫ് ഡുപ്ലെസിയെ നിലനിർത്തണമെന്നും ആവശ്യമുണ്ടായിരുന്നു. ഇതിൽ, അലിയെ ഒപ്പംനിര്‍ത്താനാണ് ഒടുവില്‍ ചെന്നൈ തീരുമാനിച്ചത്.

TAGS :

Next Story