Quantcast

വാക്സിൻ എടുത്തത് ഗസ്റ്റ് ഹൌസിൽ നിന്ന്; കുൽദീപ് യാദവിനെതിരെ അന്വേഷണം പ്രഖ്യാപിച്ച് ജില്ലാ ഭരണകൂടം

കോവിഡ് വാക്സിൻ സ്വീകരിച്ച് പുലിവാൽ പിടിച്ചിരിക്കുകയാണ് ഇന്ത്യൻ ക്രിക്കറ്റ് താരം കുൽദീപ് യാദവ്‌.

MediaOne Logo

Web Desk

  • Published:

    19 May 2021 7:20 AM GMT

വാക്സിൻ എടുത്തത് ഗസ്റ്റ് ഹൌസിൽ നിന്ന്; കുൽദീപ് യാദവിനെതിരെ അന്വേഷണം പ്രഖ്യാപിച്ച് ജില്ലാ ഭരണകൂടം
X

കോവിഡ് വാക്സിൻ സ്വീകരിച്ച് പുലിവാൽ പിടിച്ചിരിക്കുകയാണ് ഇന്ത്യൻ ക്രിക്കറ്റ് താരം കുൽദീപ് യാദവ്‌. രാജ്യത്ത് എല്ലാവരും കോവിഡ് വാക്സിനേഷനെ പ്രോത്സാഹിപ്പിക്കണം എന്ന ആഹ്വാനം നടക്കുമ്പോഴാണ് താരത്തിന് പറ്റിയ അമളി സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത് കുൽദീപ് യാദവ്‌ ഗസ്റ്റ് ഹൗസില്‍ വെച്ച് വാക്സിനേഷന്‍ എടുത്തുവെന്നതാണ് ഇപ്പോള്‍ വിവാദമായിരിക്കുന്നത്. സംഭവത്തില്‍ കാന്‍പൂര്‍ ജില്ലാ ഭരണകൂടം അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.

താരം ആശുപത്രിയിലെ സ്ലോട്ടാണ് ബുക്ക് ചെയ്തതെങ്കിലും ആദ്യ ഡോസ് എടുത്തത് ഒരു ഗസ്റ്റ് ഹൗസിലാണെന്നാണ് പുറത്തുവരുന്ന ചിത്രത്തില്‍ നിന്ന് വ്യക്തമാകുന്നത്. ശനിയാഴ്ചയാണ് താരം വാക്സിനേഷന്‍ എടുത്തത്. കുൽദീപ് തന്നെയാണ് വാക്സിൻ സ്വീകരിക്കുന്ന ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കുവെചിരിക്കുന്നത്. ഈ ചിത്രം ആണ് പിന്നീട് വിവാദമായതും. വിഷയത്തില്‍ കാന്‍പൂര്‍ ജില്ലാ ഭരണകൂടം താരത്തിനോട് വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്.

TAGS :

Next Story