Quantcast

'വകുപ്പുകൾ ഉപദ്രവിക്കുന്നു'; കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയം സർക്കാർ ഏറ്റെടുക്കണമെന്ന് കെ.സി.എ

നാളെ ഇന്ത്യ-ദക്ഷിണാഫ്രിക്ക മത്സരം കാണാനെത്തുന്ന ബി.സി.സി.ഐ അധ്യക്ഷനും മുൻ ഇന്ത്യൻ നായകനുമായ സൗരവ് ഗാംഗുലി മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തുന്നുണ്ട്

MediaOne Logo

Web Desk

  • Published:

    27 Sep 2022 1:13 AM GMT

വകുപ്പുകൾ ഉപദ്രവിക്കുന്നു; കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയം സർക്കാർ ഏറ്റെടുക്കണമെന്ന് കെ.സി.എ
X

തിരുവനന്തപുരം: ഇന്ത്യ-ദക്ഷിണാഫ്രിക്ക ആദ്യ ടി20 മത്സരത്തിന് ഒരു ദിവസം ബാക്കിനിൽക്കെ തിരുവനന്തപുരം കാര്യവട്ടത്തെ രാജ്യാന്തര സ്റ്റേഡിയം സർക്കാർ ഏറ്റെടുക്കണമെന്ന ആവശ്യവുമായി കേരള ക്രിക്കറ്റ് അസോസിയേഷൻ. നിരവധി പ്രശ്‌നങ്ങളാണ് കെ.സി.എ നേരിടുന്നതെന്ന് സെക്രട്ടറി ശ്രീജിത്ത് വി. നായർ പറഞ്ഞു. വൈദ്യുതി, വെള്ളം കുടിശ്ശികകളുടെ പേരിൽ വിവിധ വകുപ്പുകൾ ഉപദ്രവിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.

ദിവസങ്ങൾക്കുമുൻപാണ് ക്രിക്കറ്റ് ആരാധകരെ ഞെട്ടിച്ച് സ്റ്റേഡിയത്തിലെ വൈദ്യുതിബന്ധം അധികൃതർ വിച്ഛേദിച്ചത്. വൈദ്യുതി ബോർഡിന് നൽകാനുള്ള കുടിശ്ശിക അടച്ചുതീർത്തിട്ടില്ലെന്ന് ആരോപിച്ചായിരുന്നു നടപടി. ഇതിനു പിന്നിൽ ചില ഉദ്യോഗസ്ഥർ സ്മാർട്ടാകാൻ ശ്രമിച്ചതാണെന്നാണ് കെ.സി.എ കുറ്റപ്പെടുത്തുന്നത്.

സംസ്ഥാന സർക്കാരും തിരുവനന്തപുരം കോർപറേഷൻ അധികൃതരും നൽകുന്ന പിന്തുണയെ കെ.സി.എ സ്വാഗതം ചെയ്യുമ്പോഴാണ് വിവിധ വകുപ്പുകൾക്കെതിരായ പരാതി. ചിലർ സാഹചര്യങ്ങളെ മുതലെടുക്കുക്കുകയാണെന്നാണ് അസോസിയേഷൻ കുറ്റപ്പെടുത്തുന്നത്. വൈദ്യുതി കണക്ഷൻ പിൻവലിച്ചതിനു പിന്നാലെ ഇപ്പോൾ പാർക്കിങ്ങുമായി ബന്ധപ്പെട്ട് വീണ്ടും പ്രശ്‌നമുണ്ടാക്കുകയാണ്. പാർക്കിങ്ങിന്റെ പേരിൽ അമിത തുക ഈടാക്കാൻ സർവകലാശാല ശ്രമിക്കുന്നു. ഒരു കാറിന് 500 രൂപ ഈടാക്കാനാണ് നീക്കം നടക്കുന്നതെന്നും അഞ്ചുലക്ഷം രൂപ കഴിഞ്ഞ ദിവസം സർവകലാശാല ആവശ്യപ്പെട്ടെന്നും കെ.സി.എ ഭാരവാഹികൾ ചൂണ്ടിക്കാട്ടുന്നു.

ചെലവ് നോക്കിയാൽ കേരളത്തിൽ അന്താരാഷ്ട്ര മത്സരങ്ങൾ നടത്താനാകില്ലെന്നാണ് അസോസിയേഷൻ പറയുന്നത്. കെ.സി.എയ്ക്ക് സ്വന്തമായി സ്റ്റേഡിയം ഇല്ലാതെ മത്സരം വന്നിട്ട് കാര്യമില്ല. അതേസമയം, നാളത്തെ മത്സരത്തിനായി എല്ലാ സംവിധാനങ്ങളും ഒരുക്കി സ്റ്റേഡിയം പൂർണസജ്ജമാണെന്ന് കെ.സി.എ അറിയിച്ചു. മത്സരം കാണാനെത്തുന്ന ബി.സി.സി.ഐ അധ്യക്ഷനും മുൻ ഇന്ത്യൻ നായകനുമായ സൗരവ് ഗാംഗുലി സംസ്ഥാന സർക്കാരിന്റെ ലഹരി വിരുദ്ധ കാംപയിനിന്റെ ഭാഗമാകാനം സന്നദ്ധത അറിയിച്ചിട്ടുണ്ട്. നാളെ മുഖ്യമന്ത്രി പിണറായി വിജയനും ഗാംഗുലിയും കൂടിക്കാഴ്ച നടത്തും.

അതിനിടെ, ഇന്ത്യൻ പര്യടനത്തിനെത്തിയ ദക്ഷിണാഫ്രിക്കൻ ടീം അംഗമായ കേശവ് മഹാരാജും ടീം ഫിസിയോയും കഴിഞ്ഞ ദിവസം പദ്മനാഭസ്വാമി ക്ഷേത്രത്തിൽ ദർശനം നടത്തി. ദിവസങ്ങൾക്കുമുൻപ് തന്നെ ദക്ഷിണാഫ്രിക്കൻ ടീം തിരുവനന്തപുരത്തെത്തിയിട്ടുണ്ട്. ടീം ഇന്നലെ സ്റ്റേഡയത്തിൽ പരിശീലനം നടത്തി.

Summary: ''Being harassed by various government departments''; KCA wants the government to take over the greenfield stadium

TAGS :

Next Story