ഐ.പി.എല്‍; ഇത്തവണ ഗ്യാലറിയില്‍ ആരവം മുഴങ്ങും, കാണികള്‍ ഉണ്ടാവുമെന്ന് ഉറപ്പായി

ഒക്​ടോബർ 17 മുതൽ യു.എ.ഇയിലും ഒമാനിലും നടക്കുന്ന ട്വൻറി 20 ലോകകപ്പിനും കാണികളെ അനുവദിക്കാനുള്ള സാധ്യതകൾ ഇതോടെ വർധിച്ചു.

MediaOne Logo

Web Desk

  • Updated:

    2021-09-15 13:10:52.0

Published:

15 Sep 2021 1:10 PM GMT

ഐ.പി.എല്‍; ഇത്തവണ ഗ്യാലറിയില്‍ ആരവം മുഴങ്ങും, കാണികള്‍ ഉണ്ടാവുമെന്ന് ഉറപ്പായി
X

സെപ്​റ്റംബർ 19 മുതൽ യു.എ.ഇയിൽ നടക്കുന്ന ഇന്ത്യൻ പ്രീമിയർ ലീഗിൽ കാണികളെ അനുവദിക്കുമെന്ന്​ ഐ.പി.എൽ അധികൃതർ വ്യക്​തമാക്കി. കോവിഡ്​ മൂലം ഇന്ത്യയിൽ പാതിവഴിയിൽ നിർത്തിയ ടൂർണമെൻറാണ്​ യു.എ.ഇയിൽ ഗാലറിയുടെ ആരവങ്ങളോടെ പുനരാരംഭിക്കാനൊരുങ്ങുന്നത്​. എത്ര ശതമാനം കാണികളെ അനുവദിക്കും എന്ന വിവരം വ്യക്​തമാക്കിയിട്ടില്ല. കഴിഞ്ഞ ദിവസം നടന്ന യു.എ.ഇയുടെ ലോകകപ്പ്​ ഫുട്​ബാൾ യോഗ്യത മത്സരത്തിൽ 60 ശതമാനം കാണികളെ അനുവദിച്ചിരുന്നു.

അബൂദബി, ദുബൈ, ഷാർജ എന്നിവിടങ്ങളിലാണ്​ ഇത്തവണ മത്സരങ്ങൾ. കോവിഡ്​ തുടങ്ങിയ ശേഷം ആദ്യമായാണ്​ ഐ.പി.എല്ലിൽ കാണികളെ സ്​റ്റേഡിയത്തിൽ എത്തിക്കുന്നത്​. കഴിഞ്ഞ സീസൺ യു.എ.ഇയിൽ നടന്നപ്പോഴും കാണികൾ പുറത്തായിരുന്നു. ഇതോടെ ഒക്​ടോബർ 17 മുതൽ യു.എ.ഇയിലും ഒമാനിലും നടക്കുന്ന ട്വൻറി 20 ലോകകപ്പിനും കാണികളെ അനുവദിക്കാനുള്ള സാധ്യതകൾ വർധിച്ചു.

TAGS :

Next Story