Quantcast

'മെസി ഇംഗ്ലീഷ് സംസാരിക്കാത്തതിന് ആർക്കും പ്രശ്‌നമില്ല'; ഹസൻ അലിക്കു പിന്തുണയുമായി ഷാദാബ് ഖാൻ

ഷാദാബ് ട്വിറ്ററിൽ പങ്കുവച്ച ചിത്രത്തിൽനിന്നായിരുന്നു പുതിയ വിവാദങ്ങൾക്കു തുടക്കം

MediaOne Logo

Web Desk

  • Published:

    20 Aug 2023 11:39 AM GMT

Messi doesnt speak English, Sadab Khan supports Hasan Ali, Hasan Ali English trolls
X

കറാച്ചി: ഇംഗ്ലീഷ് സംസാരിക്കാത്തതിന് പാക് പേസർ ഹസൻ അലിക്കെതിരെ നടക്കുന്ന ട്രോൾ ആക്രമണത്തിൽ പ്രതികരണവുമായി പാക് ക്രിക്കറ്റ് ടീം വൈസ് ക്യാപ്റ്റൻ ഷാദാബ് ഖാൻ. മെസി ഇംഗ്ലീഷ് സംസാരിക്കാത്തതിന് ആർക്കും പ്രശ്‌നമില്ലെന്ന് താരം ചൂണ്ടിക്കാട്ടി. സ്വന്തം സംസ്‌കാരത്തിൽ തനിക്ക് ഒരു ലജ്ജയുമില്ലെന്നും ഷാദാബ് പറഞ്ഞു.

ഷാദാബ് ട്വിറ്ററിൽ പങ്കുവച്ച ചിത്രത്തിൽനിന്നായിരുന്നു എല്ലാത്തിനും തുടക്കം. പുതിയ ലുക്കിലുള്ള ചിത്രങ്ങൾ ട്വീറ്റ് ചെയ്തുകൊണ്ട് മോഡലിങ് കഴിവുകൾ മെച്ചപ്പെട്ടിട്ടുണ്ടോ എന്നായിരുന്നു ഷാദാബ് കുറിച്ചത്. എന്നാൽ, സ്വന്തം ഭാഷയിലായിരുന്നു ഹസൻ അലി ചിത്രത്തിന് കമന്റ് ചെയ്തത്. എന്നാൽ, ഇത് ഒരു ആരാധകന് അത്ര പിടിച്ചില്ല.

പാകിസ്താൻ ക്രിക്കറ്റ് ബോർഡിനെയും ഹസൻ അലിയെയും ഉൾപ്പെടെ ടാഗ് ചെയ്ത് ഒരു ആരാധകൻ ഇങ്ങനെ കുറിച്ചു: ''ദൈവഹിതത്താൽ താങ്കളൊരു അന്താരാഷ്ട്ര ക്രിക്കറ്ററാണ്..!! സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ എങ്ങനെ ഉപയോഗിക്കണമെന്ന് ഇവരെ പഠിപ്പിക്കണം.''

ട്വീറ്റിനു പിന്നാലെ ഹസൻ അലിയുടെ ഭാഷാശേഷിയെക്കുറിച്ച് ട്രോളുകൾ നിറഞ്ഞു. ഒരു അന്താരാഷ്ട്രതാരത്തിന് ഇംഗ്ലീഷ് സംസാരിക്കാനാകാത്തതു ലജ്ജാകരമാണെന്നു വരെ ആരാധകർ കുറ്റപ്പെടുത്തി. ഇതോടെയാണു സഹതാരത്തിനു പിന്തുണയുമായി ഷാദാബ് രംഗത്തെത്തിയത്. ഇത്തവണ ഉറുദുവാണു മറുപടിക്കായി താരം തിരഞ്ഞെടുത്തത്.

''മെസി ഇംഗ്ലീഷ് പറയാത്തതിന് ഒരു പ്രശ്‌നവുമില്ല. ഇതേ ഇംഗ്ലീഷ് വിദേശതാരങ്ങൾ സംസാരിക്കുന്നതുകൊണ്ടും പ്രശ്‌നമില്ല. പക്ഷെ, നമ്മൾ യഥാർത്ഥ സ്വഭാവം കാണിക്കരുതത്രെ! വ്യാജവ്യക്തിത്വം ഉണ്ടാക്കിയെടുക്കണെന്നാണു പറയുന്നത്. എന്റെ സംസ്‌കാരത്തിലും തമാശകളിലുമൊന്നും എനിക്ക് ഒരു ലജ്ജയുമില്ല. അല്ലാഹു എല്ലാവരെയും സന്തോഷത്തിലാക്കട്ടെ. മറ്റുള്ളവരുടെ സന്തോഷത്തിൽ സന്തോഷിക്കാനും സാധിക്കട്ടെ!''-ഷാദാബ് ട്വീറ്റ് ചെയ്തു.

Summary: ''It's ok if Messi doesn't speak English'': Pakistan Cricketer Shadab Khan in support with Hasan Ali in language trolls

TAGS :

Next Story