Quantcast

പെയിനിന് പകരക്കാരൻ കമ്മിൻസ്; ആസ്‌ട്രേലിയയ്ക്ക് പുതിയ ടെസ്റ്റ് നായകൻ

പന്തുചുരണ്ടല്‍ വിവാദത്തിനുശേഷം ഇതാദ്യമായി സ്റ്റീവ് സ്മിത്ത് ഉപനായകസ്ഥാനത്തേക്ക് തിരിച്ചെത്തുകയും ചെയ്തിട്ടുണ്ട്

MediaOne Logo

Web Desk

  • Published:

    26 Nov 2021 5:52 AM GMT

പെയിനിന് പകരക്കാരൻ കമ്മിൻസ്; ആസ്‌ട്രേലിയയ്ക്ക് പുതിയ ടെസ്റ്റ് നായകൻ
X

ടിം പെയിന് പകരം ആസ്‌ട്രേലിയയെ നയിക്കാൻ പേസ് ബൗളർ പാറ്റ് കമ്മിൻസ്. ആഷസ് പരമ്പരയ്ക്ക് ഏതാനും ദിവസങ്ങൾ ബാക്കിനിൽക്കെയാണ് പുതിയ നായകനെ ക്രിക്കറ്റ് ആസ്‌ട്രേലിയ പ്രഖ്യാപിച്ചത്. സ്റ്റീവ് സ്മിത്താണ് വൈസ് ക്യാപ്റ്റൻ.

സഹപ്രവർത്തകയുമായുള്ള ലൈംഗികച്ചുവയുള്ള ചാറ്റിങ് പുറത്തായതിനെ തുടർന്നാണ് ടിം പെയിനെ നായകസ്ഥാനത്തുനിന്ന് മാറ്റിയത്. ആഷസ് പരമ്പരയ്ക്ക് തൊട്ടുമുൻപുള്ള ഈ നടപടി ഏറെ ചർച്ചയായിരുന്നു. പെയിന് പകരം സ്മിത്ത് നായകനായി വരുമെന്നായിരുന്നു പൊതുവെ കരുതപ്പെട്ടിരുന്നത്. കമ്മിൻസിന്റെ പേര് സ്ഥാനത്തേക്ക് നിർദേശിച്ച മുൻ താരങ്ങളുമുണ്ട്. നിലവില്‍ ആസ്ട്രേലിയന്‍ ബൗളിങ്‌ നിരയുടെ കുന്തമുനയായ കമ്മിന്‍സ് നായകനായി എത്തുന്നതിനു പുറമെ പന്തുചുരണ്ടല്‍ വിവാദത്തിനുശേഷം സ്മിത്ത് വീണ്ടും നായകപദവിയിലേക്ക് തിരിച്ചെത്തുന്ന പ്രത്യേകതയും പുതിയ പ്രഖ്യാപനത്തിനുണ്ട്.

ഓസീസ് ദേശീയ ക്രിക്കറ്റ് ടീമിന്റെ 47-ാമത്തെ ടെസ്റ്റ് നായകനാണ് കമ്മിൻസ്. ആഷസിന്റെ മുൻപായി ഈ പദവി ഏൽപിക്കപ്പെടുന്നത് അംഗീകാരമാണെന്ന് താരം പ്രതികരിച്ചു. കഴിഞ്ഞ ഏതാനും വർഷങ്ങളായി ടീമിന് പെയിൻ നൽകിക്കൊണ്ടിരിക്കുന്ന അതേതരത്തിലുള്ള നേതൃത്വം തുടരാൻ തനിക്കുമാകുമെന്നാണ് പ്രതീക്ഷ. നായകസ്ഥാനത്ത് സ്മിത്തും താനും ടീമിൽ മുതിർന്ന നിരവധി താരങ്ങളും പ്രതിഭാധനരായ നിരവധി യുവതാരങ്ങളും ചേരുമ്പോൾ തങ്ങൾ കൂടുതൽ ശക്തമായ ടീമായി മാറുമെന്നും കമ്മിൻസ് കൂട്ടിച്ചേർത്തു.

രാജ്യാന്തര ക്രിക്കറ്റിൽ 34 ടെസ്റ്റുകളിൽ ഓസീസ് കുപ്പായമണിഞ്ഞ കമ്മിൻസ് 65 ഇന്നിങ്‌സുകളിൽനിന്നായി 164 വിക്കറ്റുകൾ സ്വന്തം അക്കൗണ്ടിലാക്കിയിട്ടുണ്ട്. അഞ്ചുതവണ അഞ്ചുവിക്കറ്റ് നേട്ടം സ്വന്തമാക്കിയ താരം 3,542 റൺസും നേടി. 69 ഏകദിന മത്സരങ്ങളിൽനിന്നായി 111 വിക്കറ്റും 3,651 റൺസും, 37 ടി20 മത്സരങ്ങളിൽനിന്ന് 42 വിക്കറ്റും 804 റൺസും സ്വന്തമാക്കിയിട്ടുണ്ട്.

ഇത്തവണ ആസ്‌ട്രേലിയയാണ് ആഷസിന് ആതിഥേയത്വം വഹിക്കുന്നത്. അഞ്ച് ടെസ്റ്റുകളടങ്ങിയ പരമ്പര ഡിസംബർ എട്ടിന് തുടങ്ങും.

Summary: Pace bowler Pat Cummins replaces Tim Payne to lead Australia. Cricket Australia has announced a new captain just days before the Ashes. The vice-captain is Steve Smith.

TAGS :

Next Story