Quantcast

'ഓക്സിജൻ സിലിണ്ടറുകളും കിടക്കകളും നൽകും' കോവിഡിനെതിരായ പോരാട്ടത്തിൽ ഋഷഭ് പന്തും

ഓക്​സിജൻ സിലിണ്ടറുകൾ,കിടക്കകൾ, മെഡിക്കൽ കിറ്റുകൾ എന്നിവ അടക്കമുള്ള സൗകര്യങ്ങൾ ലഭ്യമാക്കാനുള്ള സഹായമാകും താരം നൽകുക

MediaOne Logo

Web Desk

  • Published:

    9 May 2021 2:42 AM GMT

ഓക്സിജൻ സിലിണ്ടറുകളും കിടക്കകളും നൽകും കോവിഡിനെതിരായ പോരാട്ടത്തിൽ ഋഷഭ് പന്തും
X

കോവിഡ് മഹാമാരിയെ നേരിടുന്ന രാജ്യത്തെ ജനങ്ങൾക്ക് പിന്തുണയുമായി ക്രിക്കറ്റ് താരം ഋഷഭ്​ പന്ത്​. കോവിഡിനെതിരായ പോരാട്ടം ശക്തമാക്കുന്നതിന്റെ ഭാഗമായി ഓക്​സിജൻ സിലിണ്ടറുകളും കിടക്കകളുമടക്കമുള്ള അവശ്യ സാധനങ്ങൾ വാങ്ങാൻ ധനസഹായം ചെയ്യുമെന്ന് പന്ത് അറിയിച്ചു. ഹേംകുന്ത് ഫൌണ്ടേഷൻ എന്ന സന്നദ്ധ സംഘടന വഴിയാണ് പന്തിന്റെ സഹായമെത്തുക.

രാജ്യത്തെ ചെറുപട്ടണങ്ങളിലും ഗ്രാമങ്ങളിലും കോവിഡ്​ കാലത്ത്​ പ്രതിരോധ പ്രവർത്തനങ്ങളിൽ ഏ​ർപെട്ടിരിക്കുന്ന സന്നദ്ധ സംഘടനകൾക്കും പന്ത്​ ഇതു വഴി സഹായങ്ങൾ എത്തിക്കും. തന്റെ ട്വിറ്റർ ഹാൻഡിലിലൂടെയാണ് ഋഷഭ് പന്ത് ഇക്കാര്യം ഇക്കാര്യം വ്യക്തമാക്കിയത്.

ഓക്​സിജൻ സിലിണ്ടറുകൾ,കിടക്കകൾ, മെഡിക്കൽ കിറ്റുകൾ എന്നിവ അടക്കമുള്ള സൗകര്യങ്ങൾ ലഭ്യമാക്കാനുള്ള സഹായമാകും താരം നൽകുക. നേരത്തെ ക്രിക്കറ്റ് രംഗത്തുള്ള സചിൻ ടെണ്ടുൽക്കർ, വിരാട്​ കോഹ്​ലി, ശിഖർ ധവാൻ, പാറ്റ്​ കമ്മിൻസ്​, ബ്രെറ്റ്​ ലീ എന്നിവർ പ്രതിരോധ പോരാട്ടങ്ങൾ ശക്തമാക്കാൻ രാജ്യത്തിന് ധനസഹായം ചെയ്തിരുന്നു.

TAGS :

Next Story