Quantcast

ഇന്ത്യൻ ബാറ്റിങ് കണ്ട് കലിപ്പായി; ഇഷനെ ഗ്രൗണ്ടിലിറക്കി രോഹിത്

ഒടുവിൽ രോഹിത് ഇഷൻ കിഷനെ ഗ്രൗണ്ടിലേക്ക് പറഞ്ഞയയ്ക്കുകയായിരുന്നു

MediaOne Logo

Web Desk

  • Published:

    2 March 2023 3:47 PM GMT

angryRohitSharma, RohitSharmaangrywithIndianbatting
X

ഇൻഡോർ: ഓസീസ് സ്പിൻ ആക്രമണത്തിൽ ഇന്ത്യൻ ബാറ്റിങ് നിര ഒന്നിനു പിറകെ ഒന്നായി കൂടാരം കയറുമ്പോൾ കലിപ്പായി നായകൻ രോഹിത് ശർമ. ഓസീസ് ലീഡ് മറികടന്നെങ്കിലും സന്ദർശകർക്കുമുന്നിൽ പൊരുതിനൊക്കാവുന്ന ടോട്ടൽ ഉയർത്താൻ ഇന്ത്യയ്ക്കായിരുന്നില്ല. രണ്ടാം ഇന്നിങ്‌സിൽ ഇന്ത്യ 163 റൺസിന് ഓൾഔട്ടായപ്പോൾ 75 റൺസാണ് മൂന്നു ദിവസം ബാക്കിനിൽക്കെ ഓസീസ് സംഘത്തിനു വിജയിക്കാൻ വേണ്ടത്.

നേഥൻ ലയണിന്റെ സ്പിൻ മാജിക്കിൽ ഇന്ത്യൻ ബാറ്റർമാർ മോശം ഷോട്ട് കളിക്കുന്നതിനിടെയാണ് രോഹിത് ചൂടാവുന്ന ദൃശ്യങ്ങൾ കാമറയിൽ പതിഞ്ഞത്. എട്ടാം വിക്കറ്റിൽ ചേതേശ്വർ പുജാരയും അക്‌സർ പട്ടേലും കളിക്കുമ്പോളായിരുന്നു രംഗം. രണ്ടുപേരുടെയും ബാറ്റിങ് ശൈലി കണ്ട് കലിപ്പായ രോഹിത് ഡ്രെസിങ് റൂമിൽനിന്ന് ഇഷൻ കിഷനെ വിളിച്ചുവരുത്തി.

തുടർന്ന് ഇഷൻ ഗ്രൗണ്ടിലെത്തി നായകന്റെ നിർദേശം താരങ്ങളെ അറിയിക്കുകയും ചെയ്തു. എന്നാൽ, പുജാരയ്ക്ക് അധികനേരം ആയുസുണ്ടായിരുന്നില്ല. ലയണിന്റെ സ്പിൻകുരുക്കിൽ തന്നെ വീണായിരുന്നു പുജാരയുടെയും മടക്കം. ഇതിനുശേഷം ഒരറ്റം ഭദ്രമാക്കി അക്‌സർ പട്ടേൽ ടീം സ്‌കോർ ഉയർത്താൻ ശ്രമിച്ചു. എന്നാൽ, അവസാന വിക്കറ്റിൽ മുഹമ്മദ് സിറാജിന്റെ അനാവശ്യ ഷോട്ട് ടീമിന്റെ അവസാന പ്രതീക്ഷയും അവസാനിപ്പിക്കുകയായിരുന്നു. ലയണിന്റെ പന്തിൽ വമ്പനടിക്ക് ശ്രമിച്ച് സിറാജ് പുറത്താകുന്നതു കണ്ടും രോഹിത് നിരാശനാകുന്നത് തത്സമയം കാണാമായിരുന്നു.

ഒരിന്നിങ്‌സിൽ എട്ട് വിക്കറ്റ്; ഇന്ത്യയെ കശക്കിയെറിഞ്ഞ് ലയൺ

രണ്ടാം ഇന്നിങ്സിൽ എട്ടുവിക്കറ്റുമായാണ് ലയൺ ഇന്ത്യയുടെ നട്ടെല്ലൊടിച്ചത്. ചേതേശ്വർ പുജാരയ്ക്കു മാത്രമാണ് കാര്യമായി എന്തെങ്കിലും ചെയ്യാനായത്. ഒരറ്റത്ത് വിക്കറ്റുകൾ വീണുകൊണ്ടിരുന്നപ്പോഴും മറ്റൊരറ്റം കാത്ത് ഇന്ത്യയെ കരകയറ്റിയത് പുജാരയുടെ പോരാട്ടമാണ്. വെടിക്കെട്ട് ബാറ്റിങ്ങുമായി കൗണ്ടർ അറ്റാക്കിങ് ശൈലിയിൽ കളിച്ച ശ്രേയർ അയ്യരാണ് ഇന്ത്യയെ ഓസീസ് ലീഡ് മറികടക്കാൻ സഹായിച്ചത്. എന്നാൽ, സ്റ്റാർക്കിന്റെ പന്തിൽ വമ്പനടിക്കുള്ള ശ്രമത്തിൽ അയ്യരും വീണു.

ഒടുവിൽ പുജാരയുടെ പോരാട്ടവും ലയൺ അവസാനിപ്പിച്ചു. 142 പന്ത് നേരിട്ട താരം ഒരു സിക്സും അഞ്ചു ഫോറുമായി 59 റൺസെടുത്താണ് പുജാര പുറത്തായത്. രോഹിത് ശർമ(12), ശുഭ്മൻ ഗിൽ(അഞ്ച്), രവീന്ദ്ര ജഡേജ(ഏഴ്), ശ്രീകാർ ഭരത്(മൂന്ന്), ആർ. അശ്വിൻ(16), ഉമേഷ് യാദവ്(പൂജ്യം) മുഹമ്മദ് സിറാജ്(പൂജ്യം) എന്നിവരെയെല്ലാം പുറത്താക്കിയത് ലയോണാണ്. വിരാട് കോഹ്ലി(13) മാത്യു ക്യൂനെമനിന്റെ പന്തിൽ വിക്കറ്റിനു മുന്നിൽ കുരുങ്ങിയും പുറത്തായി.

നേരത്തെ, രണ്ടാംദിനം നാലു വിക്കറ്റ് നഷ്ടത്തിൽ 156 റൺസ് എന്ന നിലയിൽ ബാറ്റിങ് പുനരാരംഭിച്ച സന്ദർശകർക്ക് 41 റൺസെടുക്കുന്നതിനിടെയാണ് ബാക്കി ആറു വിക്കറ്റുകൾ നഷ്ടമായത്. 88 റൺസിന്റെ ലീഡാണ് ഓസീസ് സ്വന്തമാക്കിയത്.

19 റൺസെടുത്ത പീറ്റർ ഹാൻഡ്‌സ്‌കോമ്പിന്റെ വിക്കറ്റാണ് ആദ്യം നഷ്ടമായത്. അശ്വിനാണ് വിക്കറ്റ്. തൊട്ടുപിന്നാലെ 21 റൺസെടുത്ത കാമറൂൺ ഗ്രീനിനെ ഉമേഷ് യാദവ് വിക്കറ്റിന് മുമ്പിൽ കുടുക്കി. മറ്റാർക്കും കാര്യമായി ഒന്നും ചെയ്യാനായില്ല. അലക്‌സ് കാരി (മൂന്ന്), മിച്ചൽ സ്റ്റാർക്ക് (ഒന്ന്), നഥാൻ ലിയോൺ (അഞ്ച്), ടോഡ് മർഫി (പൂജ്യം) എന്നിവരാണ് പുറത്തായ മറ്റു ബാറ്റ്‌സ്മാന്മാർ.

ഇന്ത്യക്കായി രവീന്ദ്ര ജഡേജ നാലു വിക്കറ്റു വീഴ്ത്തി. ഉമേഷ് യാദവിനും ആർ അശ്വിനും മൂന്നു വീതം വിക്കറ്റ് സ്വന്തമാക്കി. ആദ്യ ഇന്നിങ്‌സിൽ ഇന്ത്യ 109 റൺസിന് പുറത്തായിരുന്നു.

Summary: Rohit Sharma's angry reaction over Indian batters' approach goes viral as he sends Ishan Kishan to convey message into the field

TAGS :

Next Story