Quantcast

അമ്പമ്പോ! ഇതെന്തൊരു സ്വിങ്! എന്തൊരു യോർക്കർ! വമ്പന്മാരെ വിറപ്പിച്ച് ശ്രീ

എലിമിനേറ്റർ പോരാട്ടത്തിൽ ആറു വിക്കറ്റിനാണ് ഭിൽവാര കിങ്‌സ് ജയിച്ചത്

MediaOne Logo

Web Desk

  • Published:

    4 Oct 2022 8:15 AM GMT

അമ്പമ്പോ! ഇതെന്തൊരു സ്വിങ്! എന്തൊരു യോർക്കർ! വമ്പന്മാരെ വിറപ്പിച്ച് ശ്രീ
X

ജോധ്പൂർ: ലെജൻഡ്‌സ് ലീഗ് ക്രിക്കറ്റിൽ ഞെട്ടിപ്പിക്കുന്ന പ്രകടനവുമായി മലയാളി താരം എസ്. ശ്രീശാന്ത്. അമ്പരപ്പിക്കുന്ന സ്വിങ്, യോർക്കർ പന്തുകളിലൂടെയാണ് ശ്രീ ആരാധകരെ വിസ്മയിപ്പിച്ചത്. കൊലകൊമ്പന്മാരെ വീഴ്ത്തി പഴയ വീര്യം ചോർന്നിട്ടില്ലെന്ന് തെളിയിച്ചിരിക്കുകയാണ് താരം.

ഭിൽവാര കിങ്‌സിനു വേണ്ടി കളിക്കുന്ന ശ്രീശാന്ത് ഗുജറാത്ത് ജയന്റ്‌സിന്റെ കേളികേട്ട ബാറ്റർമാരെയെല്ലാം ശരിക്കും കുഴക്കുന്ന കാഴ്ചയായിരുന്നു ഇന്നലെ ജോധ്പൂരിൽ കണ്ടത്. അതിശയിപ്പിക്കുന്ന സ്വിങ് ബൗളിലൂടെയാണ് ഗുജറാത്ത് ഓപണറും മുൻ ശ്രീലങ്കൻ താരവുമായ തിലകരത്‌നെ ദിൽഷനെ വീഴ്ത്തിയത്. 26 പന്തിൽ അഞ്ചു ബൗണ്ടറിയും ഒരു സിക്‌സും സഹിതം തകർത്തുകളിക്കുമ്പോഴായിരുന്നു ശ്രീശാന്തിന്റെ മനോഹരമായ ഇൻസ്വിങ്ങർ. 36 റൺസുമായി ദിൽഷൻ മടങ്ങി. അതിശയിപ്പിക്കുന്ന യോർക്കറിൽ മുൻ ഇന്ത്യൻ താരം സ്റ്റുവർട്ട് ബിന്നിയുടെ വിക്കറ്റ് പിഴുതെറിയുകയും ചെയ്തു.

വെസ്റ്റിൻഡീസ് ഇതിഹാസം ക്രിസ് ഗെയിൽ, മുൻ ഇന്ത്യൻ താരം പാർത്ഥീവ് പട്ടേൽ, മുൻ ശ്രീലങ്കൻ താരം തിസാര പെരേര, മുൻ അയർലൻഡ് താരം കെവിൻ ഒബ്രിയേൻ തുടങ്ങിയ വമ്പൻ നിരയെ ശ്രീശാന്ത് ശരിക്കും വിറപ്പിച്ചു. യോർക്കറുകളും സ്വിങ് ബൗളുകളുമായി കളംനിറഞ്ഞുകളിച്ച താരം നാല് ഓവറിൽ വെറും 28 റൺസ് വിട്ടുകൊടുത്താണ് രണ്ട് വിക്കറ്റ് സ്വന്തമാക്കിയത്.

എലിമിനേറ്റർ പോരാട്ടത്തിൽ ആറു വിക്കറ്റിന് ഭിൽവാര കിങ്‌സ് ജയിച്ചു. ആദ്യം ബാറ്റ് ചെയ്ത ഗുജറാത്ത് ജയന്റ്‌സ് ദിൽഷൻ, യശ്പാൽ സിങ്(43), കെവിൽ ഒബ്രിയേൻ(45) എന്നിവരുടെ ബാറ്റിങ് പ്രകടനത്തിൽ 194 എന്ന കൂറ്റൻ സ്‌കോർ ഉയർത്തി. എന്നാൽ, മറുപടി ബാറ്റിങ്ങിൽ ഒരു ഓവറും മൂന്നു പന്തും ബാക്കിനിൽക്കെ ഭിൽവാര ലക്ഷ്യംകണ്ടു.

മുൻ അയർലൻഡ് താരം വില്യം പോർട്ടർഫീൽഡ് അർധസെഞ്ച്വറി(60) പ്രകടനവുമായി വിജയത്തിൽ നിർണായക പങ്കുവഹിച്ചു. മുൻ ദക്ഷിണാഫ്രിക്കൻ താരം മോർണി വാൻ വൈക്ക്(31), മുൻ ആസ്‌ട്രേലിയൻ ഓൾറൗണ്ടർ ഷെയിൻ വാട്‌സൻ(48), യൂസുഫ് പത്താൻ(21), ഇർഫാൻ പത്താൻ(23) എന്നിവരെല്ലാം കിങ്‌സിനു വേണ്ടി തിളങ്ങി.

Summary: S Sreesanth stunned with this brilliant swing and seam bowling during the Legends League Cricket when the Bhilwara Kings' right-arm pacer clean bowled Gujarat Giants' Tillakaratne Dilshan and Stuart Binny

TAGS :

Next Story