Quantcast

ആറ് ദിവസം ക്വാറന്‍റൈന്‍; ചെന്നൈ താരം സാം കറന് മുംബൈക്കെതിരായ മത്സരം നഷ്ടമാകും

ഈ സീസണില്‍ ഒന്‍പത് വിക്കറ്റ് നേടിയ സാംകറനാണ് ചെന്നൈ ബൌളിങ് നിരയുടെ കുന്തമുന

MediaOne Logo

Web Desk

  • Published:

    15 Sept 2021 7:02 PM IST

ആറ് ദിവസം ക്വാറന്‍റൈന്‍; ചെന്നൈ താരം സാം കറന് മുംബൈക്കെതിരായ മത്സരം നഷ്ടമാകും
X

ചെന്നൈ സൂപ്പർ കിങ്‌സ് യുവ ഓള്‍റൌണ്ടര്‍ സാം കറന് ഐ.പി.എല്ലിന്‍റെ രണ്ടാം പാദത്തിലെ ആദ്യ മത്സരം നഷ്ടമാകും. ഇംഗ്ലണ്ട് താരമായ സാം കറന്‍ ഇന്നാണ് ഐ.പി.എല്‍ വേദിയായ യു.എ.ഇയിൽ എത്തുന്നത്. കോവിഡ് പ്രോട്ടോക്കോള്‍ അനുസരിച്ച് ആറ് ദിവസത്തെ ക്വാറന്‍റൈന്‍ പൂർത്തിയാക്കിയതിന് ശേഷം മാത്രമാവും ടീമിനൊപ്പം ചേരാൻ കഴിയുക. ഇതുവെച്ച് നോക്കുമ്പോള്‍ ഞായറാഴ്ച മുംബൈ ഇന്ത്യന്‍സിനെതിരെ നടക്കുന്ന മത്സരത്തില്‍ സാം കറന് കളിക്കാന്‍ കഴിയില്ല.

ഈ സീസണില്‍ ഒന്‍പത് വിക്കറ്റുമായി സാംകറനാണ് ചെന്നൈ ബൌളിങ് നിരയുടെ കുന്തമുന. ഏഴ് മത്സരങ്ങളില്‍ നിന്നായി 52 റണ്‍സും താരം നേടിയിട്ടുണ്ട്. നിലവിൽ ഇംഗ്ലണ്ടിൽ നിന്ന് വരുന്നവർക്ക് ബി.സി.സി.ഐ ആറ് ദിവസത്തെ ക്വാറന്‍റൈന്‍ നിർബന്ധമാക്കിയിട്ടുണ്ട്. ഈ പശ്ചാത്തലത്തിലാണ് താരത്തിന് ആദ്യ മത്സരം നഷ്ടമാകുന്നത്. പോയിന്‍റ് ടേബിളില്‍ നിലവില്‍ രണ്ടാം സ്ഥാനത്താണ് ചെന്നൈ സൂപ്പര്‍ കിങ്സ്. ചിരവൈരികളായ മുംബൈ ഇന്ത്യന്‍സ് നാലാം സ്ഥാനത്താണ്. ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ ലാലിഗ എന്ന് വിശേഷിപ്പിക്കുന്ന സാം കറനെപ്പോലെയുള്ള താരത്തെ പുറത്തിരുത്തേണ്ടി വരുന്നത് ചെന്നൈയെ സംബനന്ധിച്ച് ക്ഷീണമാണ്.

TAGS :

Next Story