Quantcast

ജയറാമിന്റെ വീട്ടിൽ ഉച്ചഭക്ഷണത്തിനെത്തി സഞ്ജുവും ഭാര്യ ചാരുവും; സ്വകാര്യ അഹങ്കാരമെന്ന് താരം

ന്യൂസിലൻഡ് എ ടീമിനെതിരായ മത്സരങ്ങൾക്കായി ചെന്നൈയിലാണ് സഞ്ജു സാംസൺ ഇപ്പോഴുള്ളത്.

MediaOne Logo

Web Desk

  • Updated:

    2022-09-25 11:31:46.0

Published:

25 Sept 2022 4:59 PM IST

ജയറാമിന്റെ വീട്ടിൽ ഉച്ചഭക്ഷണത്തിനെത്തി സഞ്ജുവും ഭാര്യ ചാരുവും; സ്വകാര്യ അഹങ്കാരമെന്ന് താരം
X

ചെന്നൈ: ക്രിക്കറ്റ് തിരക്കുകൾക്കിടെ നടൻ ജയറാമിന്റെ വീട്ടിൽ അതിഥിയായെത്തി മലയാളി ക്രിക്കറ്റ് താരം സഞ്ജു സാംസണും ഭാര്യ ചാരുലതയും. ജയറാമും സഞ്ജുവും ചിത്രം സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചു. ''പ്രതീക്ഷിക്കാത്ത അതിഥി ഉച്ച ഭക്ഷണത്തിന് വീട്ടിലെത്തി. സഞ്ജു, ചാരു. ഈ നിമിഷം ഞങ്ങളുടെ സ്വകാര്യ അഹങ്കാരം''- എന്നാണ് ജയറാം ഫേസ്ബുക്കിൽ കുറിച്ചത്.

'ജയറാം ചേട്ടനും കുടുംബത്തിനുമൊപ്പം മനോഹരമായ സമയം ചെലവഴിച്ചു. എന്ത് ആഹ്ലാദകരമായ കുടുംബമാണ്. കാളിദാസ് ജയറാം, നിങ്ങളെ മിസ് ചെയ്തു' എന്നാണ് സഞ്ജു ഇൻസ്റ്റഗ്രാമിൽ കുറിച്ചത്. ജയറാം, ഭാര്യ പാർവതി, മകൾ മാളവിക, സഞ്ജു, ചാരുലത എന്നിവരാണ് ചിത്രത്തിലുള്ളത്.



ന്യൂസീലൻഡ് എ ടീമിനെതിരായ മത്സരങ്ങൾക്കായി ചെന്നൈയിലാണ് സഞ്ജു സാംസൺ ഇപ്പോഴുള്ളത്. ഇന്ത്യ എ ടീമിന്റെ ക്യാപ്റ്റനാണ് സഞ്ജു. ഞായറാഴ്ചയിലെ മത്സരത്തിൽ നാലു വിക്കറ്റിന് ജയിച്ചതോടെ ഇന്ത്യ എ പരമ്പര 2-0ത്തിന് സ്വന്തമാക്കി. ആദ്യം ബാറ്റു ചെയ്ത ന്യൂസിലാൻഡ് 220 റൺസാണ് നേടിയത്. എന്നാൽ 48 പന്തിൽനിന്ന് 77 റൺസ് നേടിയ പൃത്ഥ്വിഷായുടെ കരുത്തിൽ ഇന്ത്യ വിജയം സ്വന്തമാക്കുകയായിരുന്നു.

TAGS :

Next Story