'പന്ത് ഭാരമാകുകയാണ്, എല്ലാത്തിനും പരിധിയുണ്ട്; സഞ്ജുവിനെ കൊണ്ടുവരൂ'-ആഞ്ഞടിച്ച് മുൻ ഇന്ത്യൻ ഓൾറൗണ്ടർ

''ഇത്രയും കാലം ഒരാളെ മാത്രം ആശ്രയിച്ചു നടക്കാനാകില്ല. അയാൾ തിളങ്ങുന്നില്ലെങ്കിൽ പുറത്തേക്കുള്ള വഴികാണിക്കണം.''

MediaOne Logo

Web Desk

  • Updated:

    2022-11-24 16:38:08.0

Published:

24 Nov 2022 4:35 PM GMT

പന്ത് ഭാരമാകുകയാണ്, എല്ലാത്തിനും പരിധിയുണ്ട്; സഞ്ജുവിനെ കൊണ്ടുവരൂ-ആഞ്ഞടിച്ച് മുൻ ഇന്ത്യൻ ഓൾറൗണ്ടർ
X

ന്യൂഡൽഹി: സഞ്ജു സാംസണിനെ നിരന്തരം ടീമിൽനിന്നു തഴയുന്നതിനെതിരെ ആഞ്ഞടിച്ച് മുൻ ഇന്ത്യൻ താരം. ടി20യിലടക്കം നിരവധി അവസരങ്ങൾ ലഭിച്ചിട്ടും കാര്യമായ പ്രകടനം പുറത്തെടുക്കാനാകാത്ത ഋഷഭ് പന്തിന് തുടര്‍ച്ചയായി അവസരം നൽകുന്നതിനെ ചോദ്യംചെയ്താണ് മുൻ ഇന്ത്യൻ ഓൾറൗണ്ടർ കൂടിയായ റീതിന്ദർ സോധി രംഗത്തെത്തിയത്. പന്ത് ടീമിനു ഭാരമായി മാറിയിട്ടുണ്ടെന്നും പകരം സഞ്ജുവിനെ കൊണ്ടുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

പന്ത് ഇന്ത്യൻ ടീമിനൊരു ഭാര്യമായിമാറുകയാണ്. ഇതിങ്ങനെ പോകുകയാണെങ്കിൽ സഞ്ജുവിനെ കൊണ്ടുവരൂ. കാരണം, ഐ.സി.സി, ലോകകപ്പ് ടൂർണമെന്റുകളിൽ ഇനിയും തോൽക്കുകയും പുറത്താകുകയും ചെയ്യാനാകില്ല. ഒരുപാട് അവസരങ്ങൾ നൽകുമ്പോൾ പ്രശ്‌നം കൂടുകയാണ്. പുതിയ താരങ്ങൾക്ക് അവസരം നൽകാനായിട്ടുണ്ട്-സോധി സൂചിപ്പിച്ചു.

ഇനിയും എത്ര അവസരങ്ങളും എത്രകാലവും പന്തിനു ലഭിക്കുമെന്ന് അറിയില്ല. സമയം അതിക്രമിക്കുകയാണ്. എല്ലാത്തിനും ഒരു പരിധിയുണ്ട്. ഇത്രയും കാലം ഒരാളെ മാത്രം ആശ്രയിച്ചു നടക്കാനാകില്ല. അയാൾ തിളങ്ങുന്നില്ലെങ്കിൽ പുറത്തേക്കുള്ള വഴികാണിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

2017ൽ ദേശീയ ടീമിൽ അരങ്ങേറ്റം കുറിച്ച ഋഷഭ് പന്ത് ഇതിനകം 66 ടി20കളിൽ കളിച്ചിട്ടുണ്ട്. 27 ഏകദിനങ്ങളിലും അവസരം ലഭിച്ചു. ടി20യിൽ ഇതുവരെ 987 റൺസാണ് നേടിയിട്ടുള്ളത്. ഏകദിനത്തിൽ 840 റൺസും. അതേസമയം, 2015ൽ ദേശീയ കുപ്പായത്തിൽ അരങ്ങേറ്റം കുറിച്ച സഞ്ജു സാംസണിന് ഇതുവരെ 16 മത്സരങ്ങളിലാണ് അവസരം ലഭിച്ചത്. 10 ഏകദിനവും. വല്ലപ്പോഴും ലഭിക്കുന്ന അവസരങ്ങളിൽനിന്ന് യഥാക്രമം 296ഉം 294ഉം റൺസ് നേടിയിട്ടുണ്ട് താരം.

Summary: 'He's becoming a liability, show him exit door and bring in Sanju Samson', says Ex-India all-rounder Reetinder Sodhi blasts Rishabh Pant

TAGS :

Next Story