Quantcast

'ഒരു മാസത്തിനകം കേസ് തീര്‍പ്പാക്കണം'; മുഹമ്മദ് ഷമിക്കെതിരായ ഭാര്യയുടെ പരാതിയില്‍ ഇടപെട്ട് സുപ്രിംകോടതി

ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ പി.എസ് നരസിംഹ, മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ചാണ് ഷമിയുടെ ഭാര്യ ഹസീൻ ജഹാന്റെ ഹരജി പരിഗണിച്ചത്

MediaOne Logo

Web Desk

  • Updated:

    2023-07-07 07:04:24.0

Published:

7 July 2023 7:03 AM GMT

SC directs Bengal Sessions Court to decide Mohammad Shami-Hasin Jahan case, Mohammad Shami wife Hasin Jahan, case against Mohammad Shami
X

മുഹമ്മദ് ഷമി, ഹസീന്‍ ജഹാന്‍

ന്യൂഡൽഹി: ഇന്ത്യൻ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിക്കെതിരെ ഭാര്യ നൽകിയ കേസിൽ ഇടപെടലുമായി സുപ്രിംകോടതി. ഭാര്യ ഹസീൻ ജഹാൻ നൽകിയ ഗാർഹിക പീഡനക്കേസ് ഒരു മാസത്തിനകം തീര്‍പ്പാക്കാന്‍ സുപ്രിംകോടതി കീഴ്‌ക്കോടതിയോട് നിർദേശിച്ചു. വെസ്റ്റ് ബംഗാൾ സെഷൻസ് കോടതിയോടാണ് നിർദേശം.

ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ പി.എസ് നരസിംഹ, മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ചാണ് ഹസീൻ ജഹാന്റെ ഹരജി പരിഗണിച്ചത്. 2018ലാണ് മുഹമ്മദ് ഷമിക്കെതിരെ ഭാര്യ പരാതിയുമായി രംഗത്തെത്തിയത്. പരാതിയിൽ താരത്തിനെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിരുന്നു. എന്നാൽ, അറസ്റ്റ് വാറന്റ് സെഷൻസ് കോടതി സ്റ്റേ ചെയ്തു. കോടതിവിധിക്കെതിരെ അവർ കൽക്കട്ട ഹൈക്കോടതിയെ സമീപിച്ചെങ്കിലും അനുകൂല വിധി ലഭിച്ചില്ല. കീഴ്‌ക്കോടതിയുടെ വിധി കൽക്കട്ട കോടതി ശരിവയ്ക്കുകയായിരുന്നു.

കൽക്കട്ട ഹൈക്കോടതി ഉത്തരവ് ചോദ്യംചെയ്താണ് ഹസീൻ പിന്നീട് സുപ്രിംകോടതിയെ സമീപിച്ചത്. ഹൈക്കോടതി ഉത്തരവിൽ ഇടപെടില്ലെന്ന് സുപ്രിംകോടതി വ്യക്തമാക്കി. എന്നാൽ, കേസിലെ മുഴുവൻ നടപടിക്രമങ്ങളും ഉടൻ തീർപ്പാക്കാൻ സെഷൻസ് കോടതിയോട് നിർദേശിക്കുകയും ചെയ്തു. നാലു വർഷമായി (അറസ്റ്റ് വാറന്റിന്) സ്‌റ്റേ തുടരുകയാണ്. അതിനാൽ, പരാതിക്കാരിയുടെ ഹരജിയിൽ ന്യായമുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി.

2018 മാർച്ച് എട്ടിനാണ് ജാദവ്പൂർ പൊലീസ് സ്റ്റേഷനിൽ ഹസീൻ ജഹാൻ ഷമിക്കെതിരെ ഗാർഹിക പീഡനത്തിന് പരാതി നൽകിയത്. തുടർന്ന് സ്ത്രീധനം ചോദിച്ച് പീഡനം, സ്ത്രീക്കെതിരായ അതിക്രമം ഉൾപ്പെടെയുള്ള കുറ്റങ്ങൾ ചുമത്തി താരത്തിനെതിരെ കേസെടുത്തിരുന്നു. സൗത്ത് 24 പർഗാനാസിലെ ആലിപോർ അഡിഷനൽ ചീഫ് ജുഡിഷ്യൽ മജിസ്‌ട്രേറ്റ് ഷമിക്കെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിക്കുകയും ചെയ്തു. പിന്നീട് സെഷൻസ് കോടതിയെ സമീപിച്ച് താരം വാറന്റിന് സ്റ്റേ വാങ്ങുകയായിരുന്നു.

Summary: The Supreme Court directs the lower court to dispose of a warrant issued to cricketer Mohammad Shami

TAGS :

Next Story