Quantcast

ഇന്ത്യൻ വംശജയായ ഭാര്യയ്ക്ക് പൊങ്കാല; പൊട്ടിത്തെറിച്ച് ഹെറ്റ്‌മെയർ

ടി20 ലോകകപ്പിന്റെ ഗ്രൂപ്പ് ഘട്ടത്തിൽ തന്നെ ടീം പുറത്തായതിനു പിന്നാലെയാണ് വിൻഡീസ് ആരാധകരുടെ പൊങ്കാല

MediaOne Logo

Web Desk

  • Published:

    23 Oct 2022 9:43 AM GMT

ഇന്ത്യൻ വംശജയായ ഭാര്യയ്ക്ക് പൊങ്കാല; പൊട്ടിത്തെറിച്ച് ഹെറ്റ്‌മെയർ
X

ഹവാന: ടി20 ലോകകപ്പിൽനിന്ന് വെസ്റ്റിൻഡീസ് പുറത്തായതിനു പിന്നാലെ ഭാര്യയ്‌ക്കെതിരെ നടക്കുന്ന പൊങ്കാലയിൽ പ്രതികരിച്ച് ഷിംറോൺ ഹെറ്റ്‌മെയർ. ആസ്‌ട്രേലിയയിലേക്കുള്ള വിമാനം മിസ്സാക്കിയതിനെ തുടർന്ന് ഹെറ്റ്‌മെയറിനെ ലോകകപ്പ് സംഘത്തിൽനിന്ന് പുറത്താക്കിയിരുന്നു. എന്നാൽ, രണ്ടു തവണ ടി20 ചാംപ്യന്മാരായ വിൻഡീസ് ഗ്രൂപ്പ് ഘട്ടം കടക്കാനാകാതെ ചെറിയ ടീമുകളോട് തോറ്റ് ടൂർണമെന്റിൽനിന്ന് പുറത്താകുകയായിരുന്നു.

വിൻഡീസ് ബാറ്റിങ് നിര നിരാശാജനകമായ പ്രകടനമാണ് നടത്തിയത്. ബൗളർമാർ ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചെങ്കിലും ബാറ്റർമാരെല്ലാം ഒന്നൊന്നായി പരാജയപ്പെട്ടു. സൂപ്പർ 12ൽ കടക്കാനാകാതെ നാട്ടിൽ തിരിച്ചെത്തിയ ടീമിനെതിരെ സോഷ്യൽ മീഡിയയിൽ ട്രോളുകളും മീമുകളുമായി പൊങ്കാലയിടുകയാണ് വിൻഡീസ് ആരാധകർ. ടീം മാനേജ്‌മെന്റിനെയും ആരാധകർ കണക്കറ്റ് വിമർശിക്കുന്നുണ്ട്. ഹെറ്റ്‌മെയറിനെപ്പോലുള്ള സൂപ്പർ താരങ്ങളെ പുറത്തിരുത്തിയതിലാണ് വിമർശനം.

എന്നാൽ, ഹെറ്റ്‌മെയർ വിഷയത്തിൽ കുറച്ചുകൂടി കടന്ന് ഇന്ത്യൻ വംശജയായ ഭാര്യ നിർവാണിയെയും വലിച്ചിഴക്കുകയായിരുന്നു ട്രോളന്മാർ. ഇതിലാണ് താരം പ്രതികരിച്ചത്. ''ഞാൻ ചെയ്യുന്നതിനെല്ലാം എന്റെ ഭാര്യയെ ശകാരിക്കുന്നത് എന്തിനാണെന്ന് അറിയില്ല. എനിക്ക് സ്വന്തം തലയുണ്ട്. സ്വന്തമായി തീരുമാനവും അഭിപ്രായവുമെല്ലാമുണ്ട്.''-ഹെറ്റ്‌മെയർ ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ കുറിച്ചു.

നിർവാണിയാണ് എന്റെ ഭാര്യ. എന്നും അവൾ തന്നെയായിരിക്കുകയും ചെയ്യും. ലോകത്തെ ഏറ്റവും സുന്ദരിയായ സ്ത്രീയാണ് അവൾ. എന്നും എന്റെ സുന്ദരിയായ രാജ്ഞിയായിരിക്കുകയും ചെയ്യുമെന്നും ഹെറ്റ്‌മെയർ കുറിച്ചു. സ്റ്റോറി നിർവാണി പങ്കുവച്ചു. ഇനിയും ഇതും പറഞ്ഞ് കുറേ ആളുകൾ ബഹളമുണ്ടാക്കുമെന്നും ഞാൻ ക്രിക്കറ്റ് കൂടി കളിക്കണമെന്നു തോന്നുന്നുവെന്നും അവർ കുറിച്ചു.

നേരത്തെ നിശ്ചയിക്കപ്പെട്ട ഫ്ളൈറ്റിന് വിമാനത്താവളത്തിൽ എത്താൻ വൈകിയതിനായിരുന്നു സൂപ്പർ താരമായ ഷിംറോൺ ഹെറ്റ്മെയറിനെ ടീമിൽനിന്ന് പുറത്താക്കിയത്. പകരം ഷമറ ബ്രൂക്സിനെ ടീമിൽ ഉൾപ്പെടുത്തുകയും ചെയ്തു. ഒക്ടോബർ ഒന്നിനായിരുന്നു ലോകകപ്പ് സംഘത്തിന്റെ യാത്ര നിശ്ചയിച്ചിരുന്നത്. എന്നാൽ, അന്ന് വ്യക്തിപരമായ കാരണങ്ങളാൽ എത്താനാകില്ലെന്ന് ഹെറ്റ്മെയർ മാനേജ്മെന്റിനെ അറിയിച്ചിരുന്നു. തുടർന്ന് മാനേജ്മെന്റ് നിശ്ചയിച്ച ഫ്ളൈറ്റിന്റെ സമയത്തും താരത്തിന് വിമാനത്താവളത്തിൽ എത്താൻ കഴിഞ്ഞിരുന്നില്ല. ഇതോടെയാണ് ക്രിക്കറ്റ് വെസ്റ്റിൻഡീസിന്റെ നടപടി.

Summary: 'No idea why people bashing my wife...': Shimron Hetmyer hits out at trolls day after West Indies' T20 WC exit

TAGS :

Next Story