Quantcast

ലങ്കയുടെ രക്ഷകനായി രജപക്‌സ; ഏഷ്യാ കപ്പ് കിരീടത്തിലേക്ക് പാകിസ്താന് 171 റൺസ് ദൂരം

ബാനുക രജപക്‌സയ്‍ക്കൊപ്പം വാലറ്റക്കാർ നടത്തിയ രക്ഷാപ്രവർത്തനമാണ് ലങ്കയെ വൻ തകർച്ചയിൽനിന്ന് കരകയറ്റിയത്

MediaOne Logo

Web Desk

  • Updated:

    2022-09-11 16:05:58.0

Published:

11 Sep 2022 4:04 PM GMT

ലങ്കയുടെ രക്ഷകനായി രജപക്‌സ; ഏഷ്യാ കപ്പ് കിരീടത്തിലേക്ക് പാകിസ്താന് 171 റൺസ് ദൂരം
X

ദുബൈ: പവർപ്ലേയിൽ പാകിസ്താൻ പേസർമാരുടെ തീതുപ്പുന്ന പന്തിനു മുന്നിൽ പകച്ചുപോയ ശ്രീലങ്കയ്ക്ക് ഒടുവിൽ രക്ഷകനായി ബാനുക രകജപക്‌സ. ഏഷ്യാ കപ്പ് ഫൈനലിൽ രജപക്‌സയുടെ അവിസ്മരണീയ അർധസെഞ്ച്വറിയുടെ കരുത്തിൽ ശ്രീലങ്കയ്ക്ക് 170 എന്ന ഭേദപ്പെട്ട സ്‌കോർ. ബാനുകയ്‍ക്കൊപ്പം വാലറ്റക്കാർ നടത്തിയ രക്ഷാപ്രവർത്തനമാണ് ലങ്കയെ വൻ തകർച്ചയിൽനിന്ന് കരകയറ്റിയത്.

ടോസ് ലഭിച്ച പാക് നായകൻ ബാബർ അസം ലങ്കയെ ബാറ്റിങ്ങിനയയ്ക്കുകയായിരുന്നു. നായകന്റെ തീരുമാനം ശരിവയ്ക്കുന്ന തരത്തിലായിരുന്നു ആദ്യ ഓവറിൽ തന്നെ നസീം ഷായുടെ പ്രകടനം. നേരിട്ട ആദ്യ പന്തിൽ തന്നെ 142 വേഗത്തിലെറിഞ്ഞ നസീമിന്റെ പന്ത് കുശാൽ മെൻഡിസിന്റെ വിക്കറ്റും പിഴുതാണ് കടന്നുപോയത്. നാലാം ഓവറിൽ ഓപണർ പാത്തും നിസ്സങ്കയെ ഹാരിസ് റഊഫ് നായകന്റെ കൈയിലെത്തിച്ചു. തൊട്ടടുത്ത ഓവറിൽ ധനുഷ്‌ക ഗുണതിലകയെയും മടക്കി ഹാരിസ് ഞെട്ടിച്ചു.

പിന്നീടെത്തിയ രജപക്‌സയുമായി ചേർന്ന് ധനഞ്ജയ ഡിസിൽവ രക്ഷാപ്രവർത്തനം ആരംഭിക്കുകയായിരുന്നു. എന്നാൽ, ഡിസിൽവയെ സ്വന്തം പന്തിൽ ഇഫ്തികാർ അഹ്മദ് പിടികൂടി. അടുത്തതായെത്തിയ നായകൻ ദാസുൻ ഷാനകയെ ഷാദാബ് ഖാനും പുറത്താക്കി. തുടർന്ന് വനിന്ദു ഹസരങ്കയുമായി ചേർന്നായിരുന്നു രജപക്‌സയുടെ പ്രത്യാക്രമണം. 21 പന്തിൽ അഞ്ച് ബൗണ്ടറിയും ഒരു സിക്‌സും സഹിതം കളംനിറഞ്ഞു കളിച്ച ഹസരങ്കയെ തിരിച്ചയച്ച് ഹാരിസ് റഊഫ് ടീമിന് ബ്രേക്ത്രൂ നൽകിയെങ്കിലും രജപക്‌സ അവിടെയും അടങ്ങിയില്ല.

ചാമിക കരുണനരത്‌നയുമായി ചേർന്ന് ടീമിനെ മികച്ച സ്‌കോറിലേക്ക് നയിക്കുകയായിരുന്നു രജപകസ. അവസാന ഓവറുകളിൽ രജപക്‌സ നൽകിയ അവസരങ്ങളെല്ലാം പാക് താരങ്ങൾ ഓരോന്നായി വിട്ടുകളയുകയും ചെയ്തു. ഒടുവിൽ 45 പന്തിൽ ആറ് ബൗണ്ടറിയും മൂന്ന് സിക്‌സും സഹിതം 71 റൺസാണ് താരം അടിച്ചൂകൂട്ടിയത്. കരുണരത്‌ന 14 റൺസുമായി ഒപ്പമുണ്ടായിരുന്നു.

പാക് ബൗളർമാരിൽ പവർപ്ലേയിലെ പ്രകടനം നസീം ഷായ്ക്ക് പിന്നീട് ആവർത്തിക്കാനായില്ല. നസീമും മറ്റൊരു പേസറായ ഹസ്‌നൈനും നാല് ഓവറിൽ 40 റൺസാണ് വിട്ടുകൊടുത്തത്. മൂന്നു വിക്കറ്റുമായി ഹാരിസ് റഊഫാണ് ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചത്.

Summary: SL vs PAK, Asia Cup Final Live Updates

TAGS :

Next Story