കിഷോർ കുമാറിന്റെ ബംഗ്ലാവിൽ ഇനി കോഹ്ലിയുടെ റെസ്റ്റോറന്റ്

ജുഹുവിലുള്ള കിഷോർ കുമാറിന്റെ വസതിയായ പ്രസിദ്ധമായ 'ഗൗരി കുഞ്ചി'ന്റെ ഒരുഭാഗം അടുത്തിടെ കോഹ്ലി സ്വന്തമാക്കിയിരുന്നു

MediaOne Logo

Web Desk

  • Updated:

    2022-09-01 16:21:42.0

Published:

1 Sep 2022 4:21 PM GMT

കിഷോർ കുമാറിന്റെ ബംഗ്ലാവിൽ ഇനി കോഹ്ലിയുടെ റെസ്റ്റോറന്റ്
X

മുംബൈ: ബൗണ്ടറിയിലേക്കു പായുന്ന ആ സുന്ദര കവർ ഡ്രൈവ് ഒന്നു മതി ഏത് ക്രിക്കറ്റ് ആരാധകന്റെയും മനസ് നിറയാൻ. ഫോമിലുള്ള വിരാട് കോഹ്ലി, ക്ലാസിക് ക്രിക്കറ്റിന്റെ സർവസൗന്ദര്യവും ആവാഹിച്ച് ആരാധകരെ അങ്ങനെ ആനന്ദത്താൽ ആറാടിപ്പിക്കും. എന്നാൽ, രുചിവിസ്മയങ്ങളിലൂടെ മുംബൈയിലെ ഭക്ഷണപ്രേമികളുടെ മനസും വയറും നിറയ്ക്കാനെത്തുകയാണ് സൂപ്പർ താരം. ഇതിഹാസ ഗായകൻ കിഷോർ കുമാറിന്റെ മുംബൈയിലെ ബംഗ്ലാവിൽ പുതിയ റെസ്റ്റോറന്റ് ആരംഭിക്കുകയാണ് കോഹ്ലിയെന്നാണ് പുറത്തുവരുന്ന വിവരം.

ജുഹുവിലുള്ള കിഷോർ കുമാറിന്റെ വസതിയായ പ്രസിദ്ധമായ 'ഗൗരി കുഞ്ചി'ന്റെ ഒരുഭാഗം അടുത്തിടെ കോഹ്ലി സ്വന്തമാക്കിയിരുന്നു. ഇവിടെ കോഹ്ലിയുടെ 'വൺ8 കമ്മ്യൂൺ' റെസ്‌റ്റോറന്റ് ശൃംഖലയുടെ ഔട്ട്‌ലെറ്റ് ആരംഭിക്കാനാണ് പദ്ധതിയെന്നാണ് അറിയുന്നത്. അടുത്ത മാസം തന്നെ റെസ്റ്റോറന്റ് തുറക്കാനുള്ള ഒരുക്കമാണ് നടക്കുന്നത്.''മുംബൈ ജുഹു, ഉടൻ വരുന്നു'' എന്ന കുറിപ്പോടെ കഴിഞ്ഞ ദിവസം കോഹ്ലി ഇൻസ്റ്റഗ്രാമിൽ സ്‌റ്റോറി ഇട്ടിരുന്നു.

സ്വന്തം ജഴ്‌സി നമ്പറായ 18ൽനിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് തന്റെ റെസ്‌റ്റോറന്റ് ശൃംഖലയ്ക്ക് കോഹ്ലി 'വൺ8 കമ്മ്യൂൺ' എന്നു പേരിട്ടിരിക്കുന്നത്. നിലവിൽ ഡൽഹി, പൂനെ, കൊൽക്കത്ത എന്നിവിടങ്ങളിൽ കമ്മ്യൂണിന്റെ ഔട്ട്‌ലെറ്റുകൾ പ്രവർത്തിക്കുന്നുണ്ട്. ഗൗരി കുഞ്ചിൽ നേരത്തെയും ഒരു റെസ്‌റ്റോറന്റ് പ്രവർത്തിച്ചിരുന്നു. ചട്ടം ലംഘിച്ചുള്ള നിർമാണപ്രവൃത്തിയെ തുടർന്ന് മുംബൈ നഗരസഭാ ഭരണകൂടം ഇത് അടച്ചുപൂട്ടുകയായിരുന്നു. ബംഗ്ലാവിന്റെ ഒരു ഭാഗം അഞ്ചു വർഷത്തേക്ക് ലീസിനെടുത്തിരിക്കുകയാണ് കോഹ്ലി.

Summary: Virat Kohli to open restaurant in Kishore Kumar's 'Gouri Kunj' bungalow in Juhu, Mumbai

TAGS :

Next Story